dickys bbq pitയുഎഇയിൽ പൊതുഇടങ്ങളിൽ ബാർബിക്യൂ നിരോധിച്ചു
റാസല്‍ഖൈമ: റാസൽഖൈമയിൽ പൊതുഇടങ്ങളിൽ ബാർബിക്യൂ നിരോധിച്ചു. പൊതുസ്ഥലങ്ങളില്‍ തീയിടുന്നതും ബാര്‍ബിക്യു ചെയ്യുന്നതും അനുവദനീയമല്ലെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു dickys bbq pit. ഇനി ബാർബിക്യൂ ഉണ്ടാക്കാനായി പ്രത്യേക തയ്യാറാക്കിയ സ്ഥലങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും അധികൃതർ അറിയിച്ചു. കൂടാതെ, റാസൽഖൈമയിൽ 5,537 പാരിസ്ഥിതിക ലംഘനങ്ങള്‍ കണ്ടെത്തിയതായും അധികൃതര്‍ പറഞ്ഞു. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ നിയമലംഘനങ്ങളുടെ കണക്കാണിത്. അജ്മാനിലും നേരത്തെ ബാർബിക്യൂ, ഷീഷ എന്നിവക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. അജ്മാന്‍ നഗരസഭയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് പിഴയീടാക്കുമെന്ന് നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി വകുപ്പ് വ്യക്തമാക്കി. ബീച്ചുകളും പാര്‍ക്കുകളും വിശ്രമിക്കാനും ശുദ്ധമായ അന്തരീക്ഷവും ആരോഗ്യവും തേടാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളാണെന്നും ഇതിനു ഭംഗം വരുത്തരുതെന്നും അധികൃതര്‍ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)