
dubai south metroപ്രശ്നം പരിഹരിച്ചു; ദുബായ് മെട്രോ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു
സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്ന് ഇന്ന് രാവിലെ ദുബായ് മെട്രോ സർവീസുകളുടെ പ്രവർത്തനം നിലച്ചിരുന്നു. എന്നാൽ, നിലവിൽ ഈ പ്രശ്നം പരിഹരിച്ചെന്നും മെട്രോ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചെന്നും അധികൃതർ അറിയിച്ചു dubai south metro. ജബല്‍ അലിക്കും ഡിഎംസിസി മെട്രോ സ്റ്റേഷനും ഇടയിലുള്ള സര്‍വീസ് സാധാരണ നിലയിലായതായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ആണ് അറിയിച്ചത്. രാവിലെ സാങ്കേതിക പ്രശ്നം നേരിട്ടതോടെ അരമണിക്കൂറോളം മെട്രോ സർവീസ് നിശ്ചലമായിരുന്നു. ഉടൻ തന്നെ ആർടിഎ പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നതായി ട്വീറ്റ് ചെയ്തിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)