
ghiath carപൊലീസിന്റെ കരുണ; തടവുകാരുടെ കുടുംബത്തിനായി ചെലവിട്ടത് 65 ലക്ഷം ദിർഹം
ദുബായ്: തടവുകാരെയും കുടുംബത്തെയും സംരക്ഷിക്കുന്നതിന് മുൻഗണ നൽകി ദുബായ് പൊലീസ്. 65 ലക്ഷം ദിർഹമാണ് ഇതിനായി ഈ വർഷം മാത്രം പൊലീസ് ചെലവിട്ടത്. പൊലീസിലെ ശിക്ഷ, തിരുത്തൽ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന വകുപ്പാണ് വിവിധ സാഹചര്യങ്ങളിൽ പ്രയാസപ്പെടുന്നവർക്ക് സഹായം എത്തിക്കുന്നത്.ghiath car ത ടവുകാരുടെ കുടുംബങ്ങൾക്ക് പ്രതിമാസ അലവൻസ്, ട്യൂഷൻ ഫീസ്, വീട് വാടക എന്നിവ നൽകൽ, ചികിത്സാ ചെലവുകൾ വഹിക്കൽ, കടങ്ങളും ദിയാധനവും വീട്ടാൻ സഹായിക്കൽ, യാത്രാ ടിക്കറ്റ് നൽകൽ, റമദാൻ, ഈദ് തുടങ്ങിയ പ്രത്യേക അവസരങ്ങളിലെ ചെലവുകൾ വഹിക്കൽ എന്നിങ്ങനെ വിവിധ രീതിയിലാണ് തടവുകാരുടെ കുടുംബത്തിന് പൊലീസ് ആശ്വാസമാകുന്നത്. സാമ്പത്തിക സഹായത്തിന് പുറമെ 30 പരിശീലന പരിപാടികളും തടവുകാരുടെ മാനസിക ഉല്ലാസത്തിനും ആരോഗ്യത്തിനും വേണ്ടി പൊലീസ് ഒരുക്കിയിട്ടുണ്ട്. തടവുകാലം കഴിഞ്ഞാൽ മികച്ച ജീവിതം കെട്ടിപ്പടുക്കുന്നതിന് പ്രചോദനം നൽകുന്ന രീതിയിലാണ് പരിശീലനം. കൂടാതെ വിവിധതരം തൊഴിൽ പരിശീലനങ്ങളും നൽകുന്നുണ്ട്. . ദുബായ് പൊലീസ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഡോ. അബ്ദുൽ ഖുദ്ദൂസ് അബ്ദുൽ റസാഖ് അൽ ഉബൈദ്‌ലി വകുപ്പിൽ നടത്തിയ പരിശോധനക്കുശേഷമാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807ഇകിഫ്‌ഫകുപ്ബ്ലി
Comments (0)