
gold smugglingഡിവിഡിയിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം: ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ പിടിയിൽ
ഡിവിഡിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി കസ്റ്റംസ് ഉദ്യോഗസ്ഥർ. ദുബായില്‍ നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ഡിവിഡി പ്ലേയറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഒക്ടോബര്‍ 28 നാണ് ഇയാൾ ദുബായിൽ നിന്ന് EK546 വിമാനത്തിൽ ചെന്നൈയിൽ എത്തിയത് gold smuggling. ഇയാളുടെ ചെക്ക് ഇന്‍ ബാഗേജ് പരിശോധിച്ചപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വർണം കണ്ടെത്തിയത്. 385 ഗ്രാം തൂക്കമുള്ള സ്വര്‍ണമാണ് കണ്ടെത്തിയത്. പിടികൂടിയ സ്വർണത്തിന് ഏകദേശം 17.15 ലക്ഷം (75,550 ദിര്‍ഹം) വിലവരുമെന്നാണ് നിഗമനം. കൂടാതെ, 3.15 ലക്ഷം (14,060 ദിര്‍ഹം) വിലമതിക്കുന്ന ഇലക്ട്രോണിക് സാധനങ്ങളും സിഗരറ്റുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ദുബായിൽ നിന്നെത്തിയ മറ്റൊരു യാത്രക്കാരനും കഴിഞ്ഞ ദിവസം ചെന്നൈയിൽ പിടിയിലായിരുന്നു. 525 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ഈ സ്വർണത്തിന് ഏകദേശം 23.38 ലക്ഷം രൂപ (104,359 ദിര്‍ഹം) വിലവരും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)