low codeവിദ്യാർത്ഥികളെ മാടി വിളിച്ച് യുഎഇ; ലോകോത്തര കേന്ദ്രത്തിൽ സൗജന്യ പഠനം
അബുദാബി: ആഗോള സാങ്കേതിക പ്രതിഭകളെ മാടി വിളിച്ച് യുഎഇ. പഠിതാക്കളെ ആകർഷിക്കാൻ പുതിയ പദ്ധതി ആരംഭിച്ചിരിക്കുകയാണ് അബുദാബി കോഡിങ് സ്കൂൾ (42 അബുദാബി). മിന സായിദിലെ ഈ ലോകോത്തര കേന്ദ്രത്തിൽ ഇനി തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠിക്കാം low code. വർത്തമാന, ഭാവി കാലത്തിനു അനിവാര്യമായ കോഡിങിന്റെ അനന്ത സാധ്യതകൾ കണ്ടെത്താൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 24 മണിക്കൂറും പ്രവർത്തിക്കുന്ന നവീന പഠനശാലയിൽ പ്രത്യേക ക്ലാസ് മുറികളോ അധ്യാപകരോ ഇല്ല. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾ സ്വയം പഠിക്കുന്ന രീതിയാണ് ഇവിടെയുള്ളത്. ഇന്റേൺഷിപ്പുകൾ, പ്രോജക്ടുകൾ, ഗെയിമുകൾ, ഗ്രൂപ്പ് പഠനം എന്നിവയിലൂടെ വിദ്യാർഥികൾക്ക് അവരുടെ പ്രോഗ്രാമിങ് കഴിവുകൾ വിദ്യാർത്ഥികൾക്ക് തന്നെ സ്വയം മെച്ചപ്പെടുത്താം. 3 മുതൽ 5 വർഷം വരെ കോഡിങ് സ്‌കൂളിന്റെ ഭാഗമാകുന്നവർക്ക് മികച്ച കോഡറാകാമെന്നു ചീഫ് എക്സിക്യൂട്ടീവ് മാർക്കോസ് മുള്ളർ ഹാബിഗ് പറഞ്ഞു. 31,000ത്തിലേറെ അപേക്ഷകളാണ് 2 വർഷത്തിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സ്ക്കൂളിന് ലഭിച്ചത്. എൻജിനീയർമാർ, പ്രഫസർമാർ, അധ്യാപകർ, വിമാന ജീവനക്കാർ, ഐടി വിദഗ്ധർ തുടങ്ങി ഒരു ഡിജെ വരെ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും കോഡിങ് പഠിക്കാൻ അപേക്ഷിച്ചിട്ടുണ്ട്. ആദ്യ വർഷം 225 പേർക്കായിരുന്നു പ്രവേശനം നൽകുക.18 വയസ്സ് പൂർത്തിയായ അപേക്ഷകരുടെ ലോജിക്, മെമ്മറി ടെസ്റ്റുകൾ വഴി വൈജ്ഞാനിക ശേഷി വിലയിരുത്തുന്ന ഗെയിം പാസായവർക്കാണ് പ്രവേശനം ലഭിക്കുക. കൂടാതെ,ലോകത്തെ മികച്ച ഒരു ലക്ഷം കോഡർമാർക്ക് ഗോൾഡൻ വീസ നൽകുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)