
near best places to visitസഞ്ചാരികളുടെ ഒഴുക്ക്: ദുബായിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഫീസ് വർധിപ്പിച്ചു
ദുബായ്: ശൈത്യകാലം തുടങ്ങിയതോടെ ദുബായിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ വീണ്ടും ഉണർന്നിരിക്കുകയാണ്. കൊവിഡ് കാലത്ത് പല വിനോദ സഞ്ചാര കേന്ദ്രങ്ങളും അടഞ്ഞ് കിടക്കുകയായിരുന്നു, ഇപ്പോൾ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുകയും തണുപ്പ് കാലം വരികയും ചെയ്തതോടെ നിരവധി പേരാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നത് near best places to visit. വിനോദസഞ്ചാരികളും താമസക്കാരും ഒഴുകിയെത്തുന്ന ഇത്തരം കേന്ദ്രങ്ങളിൽ ഇത്തവണ കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് പ്രവേശന ഫീസ് വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഫീസ് കൂടിയതൊന്നും കാര്യമാക്കാതെ സന്ദർശകർ ഒഴുകി എത്തുകയാണെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞയാഴ്ച സഞ്ചാരികൾക്കായി തുറന്ന ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനത്തിന് ഇത്തവണ 20 ദിർഹമാണ് ഫീസ്. കഴിഞ്ഞ തവണ ഇത് 15 ദിർഹമായിരുന്നു.ഗ്ലോബൽ വില്ലേജിൽ 5 ദിർഹത്തിന്റെ വർധനയാണ് ഉണ്ടായത്. ഏത് ദിവസവും പ്രവേശനം അനുവദിക്കുന്ന 25 ദിർഹമിന്റെ എനി ഡേ ടിക്കറ്റും ഇവിടെയുണ്ട്. എന്നാൽ രണ്ടുതരം ടിക്കറ്റുകൾക്കും ഓൺലൈൻ വഴി വാങ്ങുമ്പോൾ 10 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറക്കുകയാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. കൂടാതെ, സഅബീൽ പാർകിലെ ദുബായ് ഗാർഡൻ ഗ്ലോ പ്രവേശനത്തിനുള്ള ഫീസും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 65ദിർഹമായിരുന്നു ഇവിടുത്തെ പ്രവേശന ഫീസ്. ഇത്തവണ അഞ്ചു ശതമാനം വാറ്റ് അടക്കം 70 ദിർഹമാണ് ഇവിടെ പ്രവേശനത്തിന് ഈടാക്കുന്നത്. മിറാക്ൾ ഗാൾഡനും പ്രവേശനത്തിന് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. മുതിർന്നവർക്ക് പ്രവേശനത്തിന് ഇത്തവണ 75 ദിർഹവും, 3 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് 60 ദിർഹവുമാണ് ഇവിടുത്തെ ഫീസ്. നേരത്തെ മുതിർന്നവർക്ക് 55 ദിർഹമും കുട്ടികൾക്ക് 40 ദിർഹമുമായിരുന്നു ഇവിടുത്തെ പ്രവേശന ഫീസ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)