beggarയുഎഇയിൽ യാചകരിൽ നിന്ന് പിടിച്ചെടുത്തത് ഒരു കോടിയിലേറെ രൂപ; പരിശോധന കർശനമാക്കി പൊലീസ്
ഷാര്‍ജ: നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കി യുഎഇ. 1,111 യാചകരെയാണ് ഈ വര്‍ഷം തുടക്കം മുതല്‍ ഇതുവരെ
ഷാര്‍ജയില്‍ പിടികൂടിയത്. പിടിയിലായവർ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയവരാണെന്നും ഇവരിൽ 875 പേര്‍ പുരുഷന്മാരും 236 പേര്‍ സ്ത്രീകളുമാണെന്നും ഷാർജ പൊലീസ് അറിയിച്ചു. വിസിറ്റ് വിസയില്‍ രാജ്യത്തെത്തിയവരാണ് പിടിയിലായവരില്‍ ഭൂരിഭാഗവുമെന്ന് ഷാര്‍ജ പൊലീസ് വ്യക്തമാക്കി. നിലവിൽ രാജ്യത്ത് ഭിക്ഷാടകര്‍ക്കെതിരായ ക്യാമ്പയിന്‍ തുടരുകയാണ് beggar. ഷാര്‍ജ പൊലീസിന്‍റെ 80040, 901 എന്നീ നമ്പരുകള്‍ വഴി പൊതുജനങ്ങള്‍ നേരിട്ട് വിളിച്ച് അറിയിച്ചതിലൂടെയും കണ്‍ട്രോള്‍, പട്രോള്‍ സംഘങ്ങളുടെ ഫീല്‍ഡ‍് ക്യാമ്പയിനുകളിലൂടെയുമാണ് നിലവിൽ ഇത്രയധികം ഭിക്ഷാടകര്‍ പിടിയിലായത്.1,409 യാചകരെയാണ് 2020-2021 കാലഘട്ടത്തില്‍ ആകെ പിടികൂടിയിരുന്നത്. ഇവരില്‍ നിന്ന് ആകെ 500,000 ദിര്‍ഹം (ഒരു കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് പിടിച്ചെടുത്തത്. ഭൂരിഭാഗം പേരും ഭിക്ഷാടനം നടത്തുന്നത്.അസുഖബാധിതരാണെന്നും ചികിത്സയ്ക്കായി പണം ആവശ്യമുണ്ടെന്നും പറഞ്ഞാണ്. മറ്റു ചിലർ ഭക്ഷണം വാങ്ങാനാണ് പണം എന്നു പറയുന്നു. അറസ്റ്റിലായവര്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിരിക്കുകയാണ്. പൊതുജനങ്ങള്‍ യാചകര്‍ക്ക് പണം നല്‍കരുതെന്നും അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ വിവരം അറിയിക്കണമെന്നും ഷാർജ പൊലീസ് വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)