Posted By user Posted On

cheapo airകേരളത്തിലേക്കുള്ള വിമാനം ഷാർജയിൽനിന്ന്​ പുറപ്പെട്ടത്​ ആറര മണിക്കൂർ വൈകി; വലഞ്ഞ് യാത്രക്കാർ

കണ്ണൂരിലേക്കുള്ള വിമാനം ഷാർജയിൽ നിന്നെ വൈകി പുറപ്പെട്ടത് യാത്രക്കാരെ വലച്ചു. ആറര മണിക്കൂറാണ് വിമാനം വൈകിയത്. രാവിലെ എട്ടുമണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് രണ്ടരയോടെയാണ് പുറപ്പെട്ടത് cheapo air. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ IX 746 വിമാനമാണ് വൈകിയത്. എട്ടുമണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമായതിനാൽ തന്നെ യാത്രക്കാരിൽ പലരും രാവിലെ നാലുമണി മുതൽ തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനം 9 30ന് പുറപ്പെടുമെന്ന് ആദ്യം അറിയിപ്പ് വന്നു പിന്നീട് പലതവണ സമയം മാറ്റി11 മണിയോടെ യാത്രക്കാരെ വിമാനത്തിൽ എത്തിക്കാൻ ബസിൽ കയറ്റി. എന്നാൽ, അരമണിക്കൂർ ബസിൽ ഇരുത്തിയ ശേഷം തിരിച്ചിറക്കി. എയർ ഇന്ത്യ എക്സ്​പ്രസ്​ ഉദ്യോഗസ്ഥർ ആരും വ്യക്​തമായ മറുപടി തന്നില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു. ഇതോടെ, സ്ത്രീകളും കുട്ടികളും അടക്കം 150 ലേറെ യാത്രക്കാരാണ് ബുദ്ധിമുട്ടിയത്. അടിയന്തരമായി നാട്ടി​ലെത്തേണ്ടവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സാ​ങ്കേതിക പിഴവാണെന്നായിരുന്നു അറിയിപ്പ്​ ലഭിച്ചത്​. കൃത്യമായ വിവരങ്ങൾ കൈമാറാൻ ഉദ്യോഗസ്ഥരാരും എത്തിയില്ലെന്നും ചോദ്യങ്ങൾക്ക്​ മറുപടി ലഭിച്ചില്ലെന്നും യാത്രക്കാർ വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *