petrol price todayയുഎഇയിൽ ഇന്ധന വില കൂടി; ടാക്സി നിരക്കുകളിലടക്കം വർധവുണ്ടാകാൻ സാധ്യത
ദുബായ്: യു.എ.ഇയിൽ ഇന്ധന വിലയിൽ വർധനവ്. നവംബർ മാസത്തെ വില പ്രഖ്യാപിച്ചപ്പോൾ 29 ഫിൽസ് വരെയാണ് വർധനവ് ഉണ്ടായത്. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് യു എ ഇയിൽ വീണ്ടും ഇന്ധനവില വർധിക്കുന്നത് petrol price today. സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 3.03 ദിർഹത്തിൽ നിന്ന് 3.32 ദിർഹമായി ഉയർന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.92 ദിർഹമിൽ നിന്ന് 3.20 ദിർഹമായി ഉയർന്നു. 2.85 ദിർഹമായിരുന്ന ഇ-പ്ലസ് 91 പെട്രോൾ വില 3.13 ദിർഹമായി. അതേസമയം, ഡീസൽ വില 3.76ൽ നിന്ന് 4.01 ദിർഹമായും ഉയർന്നിട്ടുണ്ട്. ഇതോടെ ടാക്സി നിരക്കിൽ ഉൾപെടെ വ്യത്യാസമുണ്ടായേക്കാൻ സാധ്യതയുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)