real estate leadsറിയൽ എസ്റ്റേറ്റ് നിയമത്തിൽ മാറ്റം; ഇനി യുഎഇയിൽ പ്രവാസികൾക്കും വസ്തു വാങ്ങാം
ഷാർജ: ഷാർജയിൽ റിയൽ എസ്റ്റേറ്റ് നിയമത്തിൽ മാറ്റം. പുതിയ ഭേദഗതി അനുസരിച്ച് ഷാർജയിൽ പ്രവാസികൾക്കും റിയൽ എസ്റ്റേറ്റ് വസ്തുക്കൾ സ്വന്തമാക്കാൻ കഴിയും. ഇത് സംബന്ധിച്ചുള്ള വിവരങ്ങളാണ് പുതിയ ഭേദഗതിയിലുള്ളത്. ഷാർജ എമിറേറ്റിൽ റിയൽ എസ്റ്റേറ്റ് സ്വത്തുക്കൾ സ്വന്തമാക്കാൻ യു.എ.ഇ സ്വദേശികൾക്കും ജി.സി.സി പൗരൻമാർക്കുമാണ് നേരത്തെ അനുമതിയുള്ളത് real estate leads. എന്നാൽ, നിലവിൽ വന്ന ഭേദഗതിയിൽ ഏതൊക്കെ സാഹചര്യങ്ങളിലാണ് പ്രവാസികൾക്ക് രാജ്യത്ത് സ്വത്തുക്കൾ വാങ്ങാൻ കഴിയുക എന്നാണ് വ്യക്തമാക്കുന്നത്. പ്രവാസികൾക്ക് ഷാർജ ഭരണാധികാരിയുമായുണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തിൽറിയൽ എസ്റ്റേറ്റ് വസ്തുക്കൾ സ്വന്തമാക്കാം. പ്രവാസികൾക്ക് പരമ്പരാഗത സ്വത്ത് എന്നനിലയിലും നിയമപ്രകാരമുള്ള ഇത് സ്വന്തം പേരിൽ ലഭിക്കും. എക്സിക്യൂട്ടിവ് റെഗുലേഷൻ നിശ്ചയിച്ച പ്രകാരം ഉടമയുടെ ഏറ്റവും അടുത്ത ബന്ധുവിന് സ്വത്ത് കൈമാറുമ്പോഴും പ്രവാസികൾക്ക് ഭൂസ്വത്ത് സ്വന്തം പേരിലാക്കാം. ഭൂസ്വത്തിന്റെ ഉടമാവകാശം, ഓഹരികൾ, പേര് എന്നിവയിൽ മാറ്റമുണ്ടായാൽ അക്കാര്യം റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്മെന്റിനെ അറിയിച്ചിരിക്കണമെന്നും നിയമഭേദഗതിയിൽ പറയുന്നുണ്ട്. കൂടാതെ, പ്രത്യേക റിയൽ എസ്റ്റേറ്റ് വികസന മേഖലകൾ, പദ്ധതികൾ എന്നിവയിലും പ്രവാസികൾക്ക് സ്വത്ത് സ്വന്തമാക്കാൻ സാധിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)