family visit visa90 ദിവസ സന്ദർശക വിസ പൂർണമായും നിർത്തി യുഎഇ
ദുബായ്: 90 ദിവസത്തെ സന്ദർശക വിസ പൂർണമായും നിർത്തി യുഎഇ. 90 ദിവസ സന്ദർശക വിസ നേരത്തെ തന്നെ ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ നിർത്തിയിരുന്നു. family visit visa നിലവിൽ ദുബായും വിസ അനുവദിക്കുന്നത് നിർത്തിയിരിക്കുകയാണ്. ഇന്നലെയാണ് വിസ നൽകുന്നത് നിർത്തിയത്, അതുകൊണ്ട് തന്നെ ഇന്നലെ വരെ വിസ ലഭിച്ചവർക്ക് 90 ദിവസം കാലാവധിയുണ്ടാവും. നേരത്തെ അനുവദിച്ച വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കുകയും ചെയ്യാം. നിലവിൽ രാജ്യത്തേക്ക് ചികിത്സ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് 90 ദിവസത്തെ വിസ ലഭിക്കും. തൊഴിലന്വേഷിച്ച് വരുന്നവർക്ക് പുതിയ ‘ജോബ് എക്സ്പ്ലൊറേഷൻ വിസ’യും നടപ്പിലാക്കിയിട്ടുണ്ട്. 60, 90, 120 ദിവസങ്ങളിലേക്കാണ് ഈ വിസ നൽകുന്നത്. എന്നാൽ, 500 ഉന്നത സർവകലാശാലയിൽ പഠിച്ചിറങ്ങിയവർക്കാണ് ഈ വിസ അനുവദിക്കുന്നത്. ഇന്ത്യയിലെ ഐ.ഐ.ടിയിൽ പഠിച്ചവർക്കും ജോബ് എക്സ്പ്ലൊറേഷൻ വിസ കിട്ടാൻ യോഗ്യതയുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)