Posted By user Posted On

divorce courtറോഡിൽ വച്ച് തർക്കം, ബൈക്ക് യാത്രക്കാരനെ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഡ്രൈവർക്ക് തടവും 20,000 ദിർഹം പിഴയും വിധിച്ച് കോടതി

യുഎഇ; റോഡ് വച്ചുണ്ടായ വാക്ക് തർക്കത്തിന്റെ വൈരാ​ഗ്യത്തിൽ ബൈക്ക് യാത്രക്കാരനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ചയാൾക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി. റാസൽഖൈമ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത് divorce court. വാഹനമോടിച്ചയാൾക്ക് മൂന്ന് മാസം തടവും 20,000 ദിർഹം പിഴയുമാണ് വിധിച്ചത്. ജിസിസി രാജ്യക്കാരനായ ഡ്രൈവർ ആണ് കുറ്റക്കാരൻ. റാസൽഖൈമയിലെ റോഡിൽ വച്ചുണ്ടായ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചത്. മോട്ടോർ സൈക്കിൾ യാത്രക്കാരനെ ഇടിക്കുക, ജീവന് അപകടമുണ്ടാക്കുക, അശ്രദ്ധമായി വാഹനമോടിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചത്. ബൈക്ക് യാത്രക്കാരനെ ബോധപൂർവം ഇടിക്കുകയും ബൈക്ക് കേടുവരുത്തുകയും ചെയ്‌തെന്നാണ് ബൈക്ക് യാത്രക്കാരൻ പരാതി നൽകിയത്. റാസൽഖൈമയിലെ പൊതുവഴിയിൽ വെച്ച് ഡ്രൈവർ തന്നെ പിന്തുടരുകയായിരുന്നുവെന്നും, മറ്റൊരു വഴിയിൽ എത്തിയപ്പോൾ പ്രതി ബൈക്കിൽ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും, ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെന്നുമാണ് പരാതിക്കാരൻ പറയുന്നത്. ഇരയെ ആക്രമിച്ച് പരിക്കേൽപ്പിക്കുക, മോട്ടോർ സൈക്കിൾ കേടുവരുത്തുക, ജീവൻ അപകടത്തിലാക്കുക, ട്രാഫിക് നിയമങ്ങൾ പാലിക്കാതെ, മറ്റുള്ളവരുടെ ജീവന് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുക തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തണമെന്നായിരുന്നു പരാതി. എല്ലാ കേസുകളിലും ഡ്രൈവർ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും തുടർന്ന് ശിക്ഷ വിധിക്കുകയുമായിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാഹനമോടിക്കുന്നയാൾക്കെതിരെ പരാതിക്കാരൻ സിവിൽ കേസും ഫയൽ ചെയ്തിരുന്നു.ഭൗതികവും ധാർമ്മികവും ശാരീരികവുമായ നാശനഷ്ടങ്ങൾക്ക് 45,000 ദിർഹമാണ് നഷ്ടപരിഹാരമായി അദ്ദേഹം ആവശ്യപ്പെട്ടത്. കൂടാതെ, കേടുപാടുകൾ സംഭവിച്ച മോട്ടോർ ബൈക്കിന്റെ മൂല്യമായ മറ്റൊരു 30,000 ദിർഹവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ എല്ലാ നാശനഷ്ടങ്ങൾക്കും ഡ്രൈവർ മോട്ടോർ സൈക്കിൾ യാത്രികന് 15,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. കൂടാതെ പരാതിക്കാരന്റെ കോടതി ചെലവുകൾ നൽകാനും പ്രതിയോട് ആവശ്യപ്പെട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *