Posted By user Posted On

flights from abu dhabi to london heathrow todayഇനി അബുദാബി വിമാനത്താവളത്തിൽ പാസ്പോർട്ട് കാണിക്കേണ്ട; പുതിയ സംവിധാനം ഇങ്ങനെ

അ​ബുദാ​ബി: മു​ഖം​നോ​ക്കി തി​രി​ച്ച​റി​യു​ന്ന സം​വി​ധാ​നം അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ലും നിലവിൽ വന്നു. ദുബായ്ക്ക് പിന്നാലെയാണ് പുതിയ സാങ്കേതിക വിദ്യ അബുദാബി വിമാനത്താവളത്തിലും എത്തിയത് flights from abu dhabi to london heathrow today. ഈ സാങ്കേതിയ വിദ്യ ഉപയോ​ഗിക്കന്നതിനാണ് ഇനി മുതൽ അബുദാബി വിമാനത്താവളത്തിൽ പാ​സ്പോ​ർ​ട്ടോ മ​റ്റ് രേ​ഖ​ക​ളോ കാ​ണി​ക്കാ​തെ എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യും. അ​ത്യാ​ധു​നി​ക ക്യാമ​റ​ക​ൾ ഉ​പ​യോ​ഗി​ച്ച് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​ർ യാ​ത്ര ന​ട​ത്താ​ൻ നി​യ​മ​പ​ര​മാ​യി ത​ട​സ്സ​മി​ല്ലാ​ത്ത​വ​രാ​ണോ എ​ന്ന് തി​രി​ച്ച​റി​യു​ന്ന​ സംവിധാനമാണിത്. ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് സ്പ​ർ​ശ​ന​ര​ഹി​ത ബ​യോ​മെ​ട്രി​ക് സം​വി​ധാ​നം ഇവിടെ നടപ്പാക്കുന്നത്. ഇതോടെ എമി​ഗ്രേഷൻ നടപടികളഅ‍ കൂടുതൽ എളുപ്പമാകും. ഇനി വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു​വ​രെ പ​ല​യി​ട​ത്തും രേ​ഖ​ക​ൾ കാ​ണി​ക്കേ​ണ്ട​തി​ല്ല. ആദ്യഘട്ടത്തിൽ അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന യു.​എ​സ് ക​സ്റ്റം​സ് ആ​ൻ​ഡ് ബോ​ർ​ഡ​ർ പ്രോ​ട്ട​ക്ഷ​നി​ൽ സം​വി​ധാ​നം സ്ഥാപിച്ചിരിക്കുന്നത്. അ​ബു​ദാബി എ​യ​ർ എ​ക്സ്പോ​യി​ൽ ട​ച്ച്ല​സ് ബ​യോ​മെ​ട്രി​ക് സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ എ​യ​ർ​പോ​ർ​ട്ട് മേ​ഖ​ല​യി​ലെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. കൂടാതെ ഈ സാങ്കേതിക വിദ്യ ഉപയോ​ഗിക്കുന്ന ആ​ദ്യ എ​യ​ര്‍ലൈ​നാ​യി ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ് മാ​റും. ഇ​ത്തി​ഹാ​ദ് യു.​എ​സി​ലെ ജോ​ണ്‍ എ​ഫ്. കെ​ന്ന​ഡി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ഈ ​മാ​സം 15 മു​ത​ല്‍ ആ​ഴ്ച​യി​ല്‍ 11 സ​ർ​വി​സു​ക​ള്‍ വ​രെ ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ എ​യ​ര്‍ലൈ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ട​പ​ടി​ക​ള്‍ വ​ള​രെ ല​ളി​ത​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq

https://www.pravasiinfo.com/2022/10/25/malayalam-to-english-translator-online/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *