heart palpitations at nightയുഎഇയിൽ മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയം സൗദി അറേബ്യയിലേക്ക് എയർലിഫ്റ്റ് ചെയ്തു; 50 കാരന് പുതുജീവൻ
യുഎഇ; യുഎഇയിൽ മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയം സൗദി അറേബ്യയിൽ എത്തിച്ച് 50 വയസ്സുള്ള രോഗിയുടെ ജീവൻ രക്ഷിച്ചു. അബുദാബിയിലെ മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ കുടുംബം റിയാദിലെ ഹൃദയസ്തംഭനം മൂലം അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന ഒരു രോഗിക്കാണ് ഹൃദയം ദാനം ചെയ്തത് heart palpitations at night. കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ നിന്നുള്ള ഒരു മെഡിക്കൽ സംഘം അബുദാബിയിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെത്തി ദാതാവിന്റെ ഹൃദയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തി. മരിച്ചയാളുടെ ബന്ധുക്കളുടെ സമ്മതം ലഭിച്ച ശേഷം ഹൃദയം നീക്കം ചെയ്യുന്ന പ്രക്രിയ ഏകദേശം നാല് മിനിറ്റോളം നീണ്ടുനിന്നു. തുടർന്ന് യുഎഇയിൽ നിന്നും എയർലിഫ്റ്റ് ചെയ്ത് റിയാദിലെത്തിച്ച അവയവം 4 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചു. പൂർണ സജ്ജരായ സാങ്കേതിക സംഘവും മെഡിക്കൽ ഇവാക്വേഷൻ ടീമും ചേർന്നാണ് ഹൃദയം എത്തിച്ചത്. തുടർന്ന് സൗദി അറേബ്യൻ രോഗിക്ക് പുതുജീവൻ നൽകി റിയാദിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)