tech hub40 രാജ്യന്തര കമ്പനികളുടെ ആസ്ഥാനം യുഎഇയിലേക്ക് മാറ്റുന്നു, ടെക് ഹബ്ബ് സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്, കൈനിറയെ തൊഴിൽ അവസരങ്ങൾ
അബുദാബി: ടെക് ഹബ്ബ് എന്ന യുഎഇയുടെ ദീർഘനാളത്തെ സ്വപ്നം പൂവണിയുന്നു. വർഷാവസാനത്തോടെ നാൽപതോളം രാജ്യാന്തര കമ്പനികളുടെ ആസ്ഥാനം യുഎഇയിലേക്ക് മാറ്റുമെന്നാണ് വിവരം tech hub. വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അൽ സെയൂദിയാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. സാമ്പത്തിക മന്ത്രാലയം സംഘടിപ്പിച്ച വെർച്വൽ നെക്സ്റ്റ്ജെൻ ടാലന്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത് സംബന്ധിച്ച് ഗൂഗിൾ, ആമസോൺ, മെറ്റ തുടങ്ങിയ കമ്പനികളും സമ്മേളനത്തിൽ പങ്കെടുത്തു. യുഎഇയിലേക്കു ആസ്ഥാനം മാറ്റാൻ സന്നദ്ധത അറിയിച്ച 400 കമ്പനികളുമായി പ്രാഥമിക ചർച്ച നടത്തിയതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ജൂലൈയിൽ ആരംഭിച്ച നെക്സ്റ്റ് ജെൻ എഫ്ഡിഐയിലൂടെ നേരിട്ടുള്ള വിദേശ നിക്ഷേപകർക്ക് രാജ്യത്ത് അത്യാകർഷക ആനുകൂല്യം പ്രഖ്യാപിച്ചതിനെ തുടർന്നാണ് കൂടുതൽ കമ്പനികൾ രാജ്യത്തേക്ക് എത്തുന്നത്. പുതിയതായി തുടങ്ങുന്ന കമ്പനികളുടെ ലൈസൻസിങ് നടപടികളും ധനസഹായവും എളുപ്പമാക്കുക, ഗോൾഡൻ വീസ നൽകുക, വാണിജ്യ–താമസ കെട്ടിടങ്ങൾക്ക് വാടക ഇളവ്, സ്ഥലം മാറ്റുന്നതിനുള്ള മാർഗനിർദേശം, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, കുടുംബാംഗങ്ങൾക്ക് അനുയോജ്യമായ വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവയ്ക്കെല്ലാം രാജ്യത്ത് പ്രത്യേക സംഘം പ്രവർത്തിക്കും. ഇത്തരത്തിൽ നിരവധി കമ്പനികൾ എത്തുന്നതോടെ രാജ്യത്ത് കൂടുതൽ തൊഴിൽ അവസരങ്ങളും ഉണ്ടാകും. നിലവിലെ കണക്കനുസരിച്ച് രണ്ടായിരത്തോളം പുതിയ തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)