Posted By user Posted On

20 million abu dhabi big ticketഅടിച്ചു മോനെ! അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിയെ തേടി എത്തിയത് 50 കോടിയുടെ ഒന്നാം സമ്മാനം; ഇന്ത്യക്കാർക്ക് സമ്മാനപ്പെരുമഴ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് സ്വപ്‍നതുല്യമായ വിജയം. 245 -ാം സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 2.5 കോടി ദിര്‍ഹം(50 കോടിയിധികം ഇന്ത്യന്‍ രൂപ) ആണ് പ്രവാസി മലയാളിയായ സജേഷ് എന്‍ എസ് സ്വന്തമാക്കിയത്. 316764 എന്ന ടിക്കറ്റ് നമ്പരാണ് സജേഷിന് മഹാഭാ​ഗ്യം കൊണ്ടുവന്നത്. ഒക്ടോബര്‍ 20നാണ് സജേഷ് ഈ നമ്പറിലുള്ള ടിക്കറ്റ് എടുത്തത് 20 million abu dhabi big ticket. സമ്മാനവിവരം അറിയിക്കാന്‍ സജേഷിനെ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചെങ്കിലും സമ്മാനം ലഭിച്ചെന്ന സന്തോഷ വാർത്ത് അറിയിക്കുന്നതിന് മുമ്പ് തന്നെ കോള്‍ കട്ട് ആകുകയായിരുന്നു. ഇക്കുറി 14 പേര്‍ക്കാണ് നറുക്കെടുപ്പില്‍ ക്യാഷ് പ്രൈസുകള്‍ ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഈജിപ്ത് സ്വദേശിയായ മുഹമ്മദ് അബ്ദേല്‍ഗാനി മഹ്മൂദ് ഹാഫേസ് ആണ്. അദ്ദേഹം എടുത്ത 175544 എന്ന ടിക്കറ്റാണ് സമ്മാനത്തിന് അർഹമായത്. മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള മുഹമ്മദ് അല്‍താഫ് ആലം ആണ്. 275155 എന്ന ടിക്കറ്റ് നമ്പറാണ് അദ്ദേഹം എടുത്തത്. 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ മൊയ്തീന്‍ മുഹമ്മദ് ആണ്. 240695 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 10 ഭാഗ്യവാന്മാര്‍ക്ക് 20,000 ദിര്‍ഹം വീതം സമ്മാനിച്ചത്. അഞ്ചാം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത് നയാകാന്തി സോമേശ്വര റെഡ്ഡിയാണ്. 096730 എന്ന ടിക്കറ്റ് നമ്പരിനുടമയാണ് അദ്ദേഹം. 059665 എന്ന ടിക്കറ്റ് നമ്പരിലൂടെ ആറാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള ദുര്‍ഗ പ്രസാദ് ആണ്. ഏഴാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് 325762 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യയില്‍ നിന്നുള്ള മാത്യു പെരുന്തെകരി സ്റ്റീഫന്‍ ആണ്. എട്ടാം സമ്മാനമായ 20,000 ദിര്‍ഹം എന്ന നമ്പരിലൂടെ ഇന്ത്യക്കാരനായ ബാവ അബ്ദുല്‍ ഹമീദ് എടത്തല കുറ്റാശ്ശേരി നേടി. ഒമ്പതാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് യുഎഇ സ്വദേശിയായ മുഹമ്മദ് യൂസഫ് മുഹമ്മദ് മുറാദ് അല്‍ബുലുഷി അല്‍ബൂഷിയാണ്. 052152 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. 275598 എന്ന ടിക്കറ്റ് നമ്പരിലൂടെ പത്താം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ അബ്ദുല്‍ ഹസ്സനാണ്. 126318 എന്ന ടിക്കറ്റ് നമ്പരിലൂടെ പതിനൊന്നാം സമ്മാനമായ 20,000 ദിര്‍ഹം ഇന്ത്യയില്‍ നിന്നുള്ള ബാവ യാഖൂബ് നേടി. 325726 എന്ന ടിക്കറ്റ് നമ്പറിലൂടെ 12-ാം സമ്മാനമായ 20,000 ദിര്‍ഹം ഇന്ത്യക്കാരനായ റാഫേല്‍ മഠത്തിപറമ്പില്‍ ജോസഫ് നേടി. 13-ാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള ഗയം വി എസ് കെ മോഹന്‍ റെഡ്ഡി വാങ്ങിയ 125848 എന്ന നമ്പരിലുള്ള ടിക്കറ്റാണ്. ഇന്ത്യയില്‍ നിന്നുള്ള ശൈഖ് റാഷിദ് കരങ്ങാടന്‍ ആണ് 14-ാം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത്. 248350 എന്ന ടിക്കറ്റാണ് അദ്ദേഹം എടുത്തത്.കൂടുതൽ വിവരങ്ങൾക്ക് അബുദാബി ബി​ഗ് ടിക്കറ്റ് വെബ്സൈറ്റ് സന്ദർശിക്കാം https://www.bigticket.ae/

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *