Posted By user Posted On

20 million abu dhabi big ticketഇതാണ് ആ ഭാ​ഗ്യശാലി; ഹോട്ടൽ ജീവനക്കാരനിൽ നിന്ന് കോടിശ്വരനിലേക്ക്, ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 50 കോടി നേടിയ മലയാളി പ്രവാസി

അബുദാബി; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിര്‍ഹം (50 കോടിയിലധികം രൂപ) പ്രവാസി മലയാളി സജേഷ് ഇവിടെയുണ്ട്. യുഎഇയിലെ ഒരു ഹോട്ടൽ ജീവനക്കാരനാണ് സജേഷ് 20 million abu dhabi big ticket. മാസം 2500 ദിർഹം ശമ്പളം വാങ്ങുന്ന സജേഷിന് സ്വപ്നതുല്യമാണ് ഈ സമ്മാനം. ബിഗ് ടിക്കറ്റിന്‍റെ 245 -ാം സീരീസ് നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ 50 കോടിയിലധികം രൂപ എന്‍. എസ് സജേഷ് നേടിയത്. സജേഷ് വാങ്ങിയ 316764 എന്ന ടിക്കറ്റ് നമ്പരാണ് ഭാ​ഗ്യം കൊണ്ടുവന്നത്. നാലുവർഷമായി എല്ലാ മാസവും സജേഷ് ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് ഓൺലൈനായി 20 സുഹൃത്തുക്കളോടൊപ്പമാണ് വാങ്ങിയത്. സമ്മാനത്തുക എല്ലാവരും ചേർന്ന് പങ്കിട്ടെടുക്കാനാണ് തീരുമാനം. ബി​ഗ് ടിക്കറ്റ് പരിപാടിയുടെ അവതാരകനായ റിച്ചാർഡ് വിളിച്ചപ്പോൾ അതൊരു പ്രാങ്ക് കോളാണെന്നാണ് സജേഷ് കരുതിയത്. ഞങ്ങൾക്കിടയിൽ തന്നെയുള്ള ആരോ വിളിച്ച് എന്നെ കബളിപ്പിക്കുകയാണെന്ന് കരുതി. എന്നാൽ ഒരേ നമ്പറിൽ നിന്ന് നിരവധി കോളുകൾ വന്നപ്പോൾ ഞങ്ങൾ ഓൺലൈനിൽ പരിശോധിച്ചപ്പോൾ വിജയിച്ച നമ്പർ ഞങ്ങളുടേതാണെന്ന് മനസ്സിലായി. ജോലി ചെയ്യുന്ന ഹോട്ടലിൽ 150ൽ അധികം ജോലിക്കാരുണ്ട്. ഈ പണം കൊണ്ട് ഇവരിൽ പലരെയും സഹായിക്കാൻ ആഗ്രഹിക്കുന്നുണ്ട്, സജേഷ് പറഞ്ഞു. ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായിൽ താമസിക്കുന്ന സജേഷ് രണ്ടു വർഷം മുൻപാണ് ഒമാനിൽ നിന്നു യുഎഇയിൽ എത്തിയത്. കൂടുതൽ വിവരങ്ങൾക്ക് അബുദാബി ബി​ഗ് ടിക്കറ്റ് വെബ്സൈറ്റ് സന്ദർശിക്കാം https://www.bigticket.ae/

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *