Posted By user Posted On

beatശമ്പള കുടിശിക ചോദിച്ചു;​ യുഎഇയിൽ മലയാളി യുവാക്കൾക്ക് ക്രൂര​ മർദനം

അജ്​മാൻ: ശമ്പള കുടിശിക ചോദിച്ചതിന് അജ്​മാനിൽ മലയാളി ജീവനക്കാർക്ക്​ മർദനം. ആലപ്പുഴ സ്വദേശി രാഹുൽ ആന്‍റണി, കൊല്ലം സ്വദേശികളായ അനു അനിൽകുമാർ, അൻസീർ അബ്ദുൽ അസീസ് എന്നിവർക്കാണ് മർദനമേറ്റത് beat. എട്ട്​ മാസമായി പത്തനംതിട്ട സ്വദേശിയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണിവർ, കഴിഞ്ഞ നാലമാസമായി യുവാക്കൾക്ക് ശമ്പളം ലഭിച്ചിരുന്നില്ല. പല തവണ ആവശ്യപ്പെട്ടിട്ടും ശമ്പളം തന്നില്ലെന്നും തങ്ങളുടെ പാസ്പോർട്ട് പിടിച്ചുവെച്ചെന്നും യുവാക്കൾ ആരോപിക്കുന്നു. പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയായതോടെ ഇവർ കമ്പനിക്കെതിരെ വകുപ്പിൽ പരാതി നൽകി. അവരുടെ നിർദേശാനുസരണം യുവാക്കൾ വിസ കാൻസൽ ചെയ്തു. ഇതോടെയാണ്​ താമസ സ്ഥലത്തെത്തി ഇവരെ മദിച്ചത്​. മർദനത്തിന്‍റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കമ്പനി ഉടമയായ മല്ലപ്പള്ളി ആഞ്ഞലിത്താനം സ്വദേശിക്ക് എതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, താൻ അല്ല മറ്റൊരാളാണ് യുവാക്കളെ മർദ്ദിച്ചതെന്നു, തനിക്ക് അയാളെ അറിയില്ലെന്നും കമ്പനി നടത്തിപ്പുകാരൻ പറയുന്നു. കൂടാതെ, ഇവർക്ക് നാല്​ മാസത്തെ ശമ്പളം കുടിശിക നൽകാനില്ലെന്നും,ജോലിയിൽ വീഴ്ചവരുത്തിയത്​ കൊണ്ട്​ രണ്ട് മാസത്തെ ശമ്പളം പിടിച്ചുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവരിൽ ഒരാളുടെ കുടുംബാംഗങ്ങൾ നാട്ടിലെ തന്‍റെ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തിയതായും കമ്പനി ഉടെ ആരോപിച്ചു. നിലവിൽ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ അഭയം തേടിയിരിക്കുകയാണ്​ മർദ്ദനമേറ്റ യുവാക്കൾ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *