eb5വീസ ഡിപ്പോസിറ്റ് തുക ഇരട്ടിയാക്കി യുഎഇ
അബുദാബി; വീസയ്ക്കുള്ള ഡിപ്പോസിറ്റ് തുക കൂട്ടി യുഎഇ. മുൻപ് ഉണ്ടായിരുന്നതിന്റെ ഇരട്ടി തുകയാണ് ഇനി നൽകേണ്ടി വരികeb5. നേരത്തെ ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വീസ ഹോൾഡ് ചെയ്യുന്നതിന് 2500 ദിർഹം (56,426 രൂപ) ആയിരുന്നു ഉണ്ടായിരുന്നത്. ഇത് 5000 ദിർഹമാക്കി (112852 രൂപ) ആണ് വർധിപ്പിച്ചത്. പാർട്ണർ/ഇൻവെസ്റ്റർ വീസക്കാർ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും സ്പോൺസർ ചെയ്യുന്നതിന് 1500 ദിർഹം (33855 രൂപ) ആയിരുന്നു നേരത്തെ നൽകേണ്ടത്. ഇനി 3000 ദിർഹം (67711രൂപ) നൽകണം. മാതാപിതാക്കളെ സ്പോൺസർ ചെയ്യുന്നതിന് 5000 ദിർഹമാക്കി (112852 രൂപ). നിലവിൽ 2000 ദിർഹമായിരുന്നു (45140 രൂപ) ഇതിനായി നൽകേണ്ടിയിരുന്ന ഫീസ് . അതോടൊപ്പം തന്നെ വീസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവർക്കുള്ള പ്രതിദിന പിഴ 1128 രൂപയാക്കി (50 ദിർഹം) ഏകീകരിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)