Posted By user Posted On

free rain soundsയുഎഇയിൽ മഴ പെയ്യാൻ സാധ്യത, 15 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം

യുഎഇയിൽ ഇന്നത്തെ ദിവസം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു free rain sounds. ദ്വീപുകളിലും ചില തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും ചിലപ്പോൾ മേഘാവൃതമായിരിക്കുമെന്നും രാത്രിയിൽ ചെറിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. രാജ്യത്ത് താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും മെർക്കുറി 34 ഡിഗ്രി സെൽഷ്യസായി ഉയരും. അബുദാബിയിലെ കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും ദുബായിൽ ഇതി 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഉൾപ്രദേശങ്ങളിൽ 16 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനില. അബുദാബിയിലും ദുബായിലും ഈർപ്പം 20 മുതൽ 70 ശതമാനം വരെ ആയിരിക്കും.മണിക്കൂറില്‍ 15 കിലോമീറ്റര്‍ മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചിലപ്പോള്‍ ഇത് മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയിലും വീശിയേക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

https://www.pravasiinfo.com/2022/10/25/malayalam-to-english-translator-online/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *