narendra modiഅബുദാബി സ്പേസ് ഡിബേറ്റ്; ഉദ്ഘാടന വേദിയിൽ നരേന്ദ്ര മോദി സംസാരിക്കും
അബുദാബി: അബുദബി സ്പേസ് ഡിബേറ്റിന്റെ ഉദ്ഘാടനവേദിയെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും അഭിസംബോധന ചെയ്യും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ വെര്‍ച്വല്‍ ആയാണ് സംബന്ധിക്കുക narendra modi. യു.എ.ഇ ബഹിരാകാശ ഏജന്‍സിയും വിദേശകാര്യ മന്ത്രാലയവും പ്രതിരോധമന്ത്രാലയവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ബഹിരാകാശ മേഖലയിൽ ആഗോള സഹകരണം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 5, 6 തീയതികളിലായിട്ടാണ് സ്പേസ് ഡിബേറ്റ് നടക്കുന്നത്. ബഹിരാകാശ സംവാദത്തില്‍ ബഹിരാകാശ മേഖലയിലെ വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ആഗോള ബഹിരാകാശ ഏജന്‍സികളും സര്‍ക്കാര്‍ പ്രതിനിധികളും ബഹിരാകാശ മേഖലയിലെയും പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപനങ്ങളിലെയും മേധാവികളും പരിപാടിക്ക് എത്തും. സൗദി അറേബ്യ, യു.എസ്, ഇന്ത്യ, ബ്രിട്ടന്, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ അടക്കം 250 ബഹിരാകാശ ഏജന്‍സികളുടെ പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഇത്തരമൊരു പരിപാടിയിലൂടെ തന്ത്രപ്രധാനമേഖലയില്‍ ആഗോള ധാരണകളും സഹകരണവും വികസനവും രൂപപ്പെടുത്തുകയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ, അഡ്വാന്‍സ്ഡ് ടെക്നോളജി മന്ത്രിയും യു.എ.ഇ സ്പേസ് ഏജന്‍സി ചെയർപേഴ്സനുമായ സാറ ബിന്ത് യൂസുഫ് അല്‍ അമിരി പറഞ്ഞു
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)