Posted By user Posted On

anti money laundering softwareകള്ളപ്പണം വെളുപ്പിക്കൽ,ഭീകരവാദത്തിന് ധനസഹായം നൽകൽ; യുഎഇയിൽ മൂന്ന് സ്ഥാപനങ്ങൾക്ക് 22.5 ലക്ഷം ദിർഹം പിഴ

അബുദാബി; നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ 3 സ്ഥാപനങ്ങൾക്ക് ധനകാര്യമന്ത്രാലയം 22.5 ലക്ഷം ദിർഹത്തിന്റെ പിഴ ചുമത്തി anti money laundering software. ഇതിൽ 2 കമ്പനികൾ സ്വർണ, വജ്ര ഇടപാടുകാരും ഒരെണ്ണം റിയൽ എസ്റ്റേറ്റുകാരുമാണ്. ഈ കമ്പനികൾ കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ എന്നീ നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. ഇത്തരത്തിലുള്ള 15,000 കമ്പനികളിൽ മന്ത്രാലയം പരിശോധന നടത്തി വരികയാണ്. ഇതിനിടയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഈ നടപടിക്കും പിഴ ചുമത്തിയതിനുമെതിരെ ഏതെങ്കിലും രീതിയിലുള്ള പരാതി ഉണ്ടെങ്കിൽ അത് 15 ദിവസത്തിനകം ബോധിപ്പിക്കാവുന്നതാണ്. ഭീകരവാദവും കള്ളപ്പണം വെളുപ്പിക്കുന്നതും ഇല്ലാതാക്കുന്നതിനായി ആന്റി മണി ലോണ്ടറിങ്ങ് ആൻഡ് കൗണ്ടറിങ്ങ് ദ് ഫിനാൻസിങ്ങ് ഓഫ് ടെററിസം എന്ന പേരിൽ പ്രത്യേക എക്സിക്യൂട്ടിവ് ഓഫിസ് രൂപീകരിച്ച് 2021 മാർച്ചിൽ യുഎഇ നടപടി ശക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ‍50 ലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

https://www.pravasiinfo.com/2022/10/25/malayalam-to-english-translator-online/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *