Posted By user Posted On

expo cityനിങ്ങളെ എക്‌സ്‌പോ സിറ്റി വിളിക്കുന്നു; ക്രിസ്മസ് അവധി ആഘോഷിക്കാം, സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു

ദുബായ്; കാഴ്ചയുടെ വർണ്ണ വിസ്മയം ആഘോഷിക്കാൻ എക്സ്പോ സിറ്റി നിങ്ങളെ സ്വാ​ഗതം ചെയ്യുന്നു. വരാനിരിക്കുന്ന ക്രിസ്മസ് അവധിക്കാലം എക്സ്പോസിറ്റിയുടെ വിന്റർ സിറ്റിയിൽ ആഘോഷിക്കാം expo city. വിന്റർ സിറ്റിയിലേക്കുള്ള പ്രവേശനം സൗജന്യമാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ ചില വർക്ക് ഷോപ്പുകളിലും മറ്റും പങ്കെടുക്കാൻ പാസ് ആവശ്യമായി വരും.യുഎഇ ദേശീയ ദിനം മുതൽ പുതുവത്സരം വരെ നീളുന്ന വിപുലമായ ആഘോഷ പരിപാടികളാണ് ഇവിടെ നടക്കാൻ പോകുന്നത്. 2022 നവംബർ 23 മുതൽ 2023 ജനുവരി 8 വരെയാണ് പരിപാടികൾ നടക്കുക. മൊബിലിറ്റി ഡിസ്ട്രിക്റ്റ്, സർറിയൽ വാട്ടർ ഫീച്ചർ, അൽ വാസ്ൽ പ്ലാസ, പരമ്പരാഗത, ചാലറ്റ്-സ്റ്റൈൽ ക്രിസ്മസ് മാർക്കറ്റ്, പൈൻ മരങ്ങൾ, രസകരമായ ഫെയർഗ്രൗണ്ട് ഗെയിമുകൾ, ഒപ്പം ഉയർന്നുനിൽക്കുന്ന മരം എന്നിവയാണ് വിന്റർ സിറ്റിയെ കൗതുകക്കാഴ്ചകൾ. ഒപ്പം സാന്താ സ്റ്റേഷനിലേക്കുള്ള ഒരു കത്തും ഉണ്ടാകും. നവംബർ 30 മുതൽ ഡിസംബർ 2 വരെ ദേശീയ ദിന അനുസ്മരണങ്ങളോടെ വിന്റർ സിറ്റി യുഎഇ സ്ഥാപിതമായതിന്റെ 51 വർഷം ആഘോഷിക്കും. ഡിസംബർ 9 വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ വിന്റർ സിറ്റിയുടെ പ്രധാന ആകർഷണമായ ‘വൈറ്റ് ക്രിസ്‌മസിന്’ ജീവൻ നൽകുന്ന 52 അടി മരത്തിന് പ്രകാശം പകരും. എക്സ്പോ 2020-ന്റെ രണ്ടാം പതിപ്പ് ഡിസംബർ 20-29 വരെയാണ് നടക്കുക. ഈ ദിവസങ്ങളിൽ മിസിസ് ക്ലോസ് ക്രിസ്മസ് ഷോ ഉണ്ടാകും. ഡിസംബർ 20 മുതൽ 25 വരെ മെഴുകുതിരിവെളിച്ചത്തിൽ നടക്കുന്ന കരോൾ ഗാനങ്ങളും, രാത്രികാല പ്രൊജക്ഷൻ ഷോകളും വിന്റർ സിറ്റിക്ക് മാറ്റുകൂട്ടും. നിലവിലുള്ള പ്രധാന ആകർഷണങ്ങളായ ജമ്പിംഗ്, സ്ലൈഡിംഗ്, ക്ലൈംബിംഗ്, സിപ്പ്-ലൈനിംഗ്, ജിഞ്ചർബ്രെഡ്, റീത്ത് എന്നിവയും ആസ്വദിക്കാൻ കഴിയും. 6-12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കും വിന്റർ ക്യാമ്പിൽ ചേരാൻ അവസരമുണ്ട്. ഇതിലൂടെ ആഴ്‌ചകളിലുടനീളം സവിശേഷമായ ഇൻഡോർ ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ ആസ്വദിക്കാനും കഴിയും. കൂടാതെ ഇത്തവണ, നായ സൗഹൃദ കേന്ദ്രമായാണ് സിറ്റി ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ പ്രിയപ്പെട്ട നായകൾക്ക് വിശ്രമിക്കാൻ വിശാലമായ ഔട്ട്‌ഡോർ സ്‌പെയ്‌സുകൾ ഇവിടെയുണ്ട്. നിയുക്ത സ്റ്റേഷനുകളിൽ കോംപ്ലിമെന്ററി പാത്രങ്ങൾ വെള്ളവും ഭക്ഷണവും മാലിന്യ ബാഗുകളും ഉണ്ടാകും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *