Posted By user Posted On

giant tcr advanced 2ദുബായിലെ പ്രധാന റോഡ് നാളെ അടച്ചിടും; ഇതര റൂട്ടുകളും അടച്ചിടുന്ന സമയവും പരിശോധിക്കാം

ദുബായ്; എമിറേറ്റിലെ പ്രധാന ഹൈവേയായ ഷെയ്ഖ് സായിദ് റോഡ് നാളെ (നവംബർ 6,ഞായർ) പുലർച്ചെ 4 മുതൽ രാവിലെ 9 വരെ അടച്ചിടുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പൊതുജനങ്ങളെ അറിയിച്ചു giant tcr advanced 2. ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ദുബായ് റൈഡിന്റെ മുന്നൊരുക്കങ്ങളുടെ ഭാ​ഗമായിട്ടാണ് ഈ താത്കാലിക അടച്ചിടൽ. റോഡ് അടച്ചിടുന്ന സാഹചര്യത്തിൽ ഇതര റൂട്ടുകൾ സൂചിപ്പിക്കുന്ന അടയാളങ്ങൾ പിന്തുടരാൻ ഡ്രൈവർമാർ സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു. ഇതര റൂട്ടുകൾ എതൊക്കെയെന്ന് പരിശോധിക്കാം.

1.അൽ വാസൽ സെന്റ്
2.അൽ ഖൈൽ റോഡ്
3.അൽ മൈദാൻ സെന്റ്
4.അൽ അസയേൽ സെന്റ്
5.രണ്ടാം സാബീൽ സെന്റ്
6.സെക്കന്റെ ഡിസംബർ സെന്റ്
7.അൽ ഹാദിഖ സെന്റ്

റോഡിനെ ഒരു ഭീമൻ സൈക്ലിംഗ് ട്രാക്കാക്കി മാറ്റാനുള്ള സജ്ജീകരണങ്ങളാണ് വരും ദിവസങ്ങളിൽ നടക്കാൻ പോകുന്നത്. നടന്നുകൊണ്ടിരിക്കുന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് കീഴിലുള്ള പ്രധാന പരിപാടികളിലൊന്നാണാ ഈ സൈക്കിൾ റൈഡ്. ഷെയ്ഖ് സായിദ് റോഡിന്റെ ഇരുവശങ്ങളിലുമായി സൈക്കിൾ റൈഡ് നടക്കും. ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ സഫാ പാർക്ക് ഇന്റർചേഞ്ച് വരെയാണ് റൈഡ് നടക്കുകയെന്ന് ആർടിഎ ട്വിറ്ററിലൂടെ അറിയിച്ചു. എമിറേറ്റിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സൈക്ലിംഗ് ഇവന്റിൽ കുടുംബങ്ങൾക്കും വിനോദ സൈക്ലിസ്റ്റുകൾക്കും സൈക്ലിംഗ് പ്രേമികൾക്കും പങ്കെടുക്കാം. ഇത് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് വാട്ടർ കനാൽ, ബുർജ് ഖലീഫ എന്നിവയുൾപ്പെടെ ദുബായുടെ ഐക്കണിക് ലാൻഡ്‌മാർക്കുകളിലൂടെയുള്ള മനോഹരമായ സൈക്കിൾ യാത്രയാണ് വാ​ഗ്ദാനം ചെയ്യുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *