Posted By user Posted On

divorce courtമുൻഭാര്യ സ്വകാര്യ ലോക്കറിൽ നിന്ന് 70,000 ദിർഹം എടുത്തു; പരാതിയുമായി യുവാവ്, എട്ടിന്റെ പണി കൊടുത്ത് കോടതി

യുഎഇ; മുൻഭാര്യ സ്വകാര്യ ലോക്കറിൽ 70,000 ദിർഹം എടുത്തുവെന്ന പരാതിയുമായി യുവാവ് divorce court. തന്റെ അറിവോ സമ്മതമോ കൂടാതെ വീട്ടിലെ സ്വകാര്യ ലോക്കറിൽ നിന്ന് 70,000 ദിർഹം എടുത്തുവെന്ന് ആരോപിച്ച് അബുദാബി സ്വദേശിയാണ് മുൻ ഭാര്യയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. തന്റെ മുൻ ഭാര്യ തന്നിൽ നിന്ന് വാങ്ങിയ തുകയും നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരവും നൽകണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. 85,000 ദിർഹമാണ ഇയാൾ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ടായിരുന്നെന്നും, വിവാഹമോചനം നേടുന്നതിന് മുമ്പ് യുവതി അവരുടെ കിടപ്പുമുറിയിലെ സ്വകാര്യ സേഫിൽ നിന്ന് അനധികൃതമായി പണം കൈക്കലാക്കിയെന്നും യുവാവ് അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതിയിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. സേഫ് തുറക്കുന്ന രഹസ്യ പാസ്‌കോഡ് യുവതിക്ക് അറിയാമായിരുന്നുവെന്നും പണം കൈപ്പറ്റിയതായി യുവതി സമ്മതിച്ചതായും ഇയാൾ പറഞ്ഞു. അത് തിരികെ നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും വേർപിരിയുന്നത് വരെ പണം മടക്കി നൽകിയില്ലെന്നും പരാതിക്കാരൻ വ്യക്തമാക്കി. ഈ സംഭവത്തെച്ചൊല്ലിയുള്ള തർക്കങ്ങളാണ് ഇവരുടെ വിവാഹമോചനത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോടതിയിൽ ഹാജരായപ്പോൾ മുൻ ഭർത്താവിന്റെ സേഫിൽ നിന്ന് പണം മേഷ്ടിച്ചെന്ന പരാതി യുവതി നിഷേധിച്ചു. അതോടൊപ്പം തന്നെ വേർപിരിഞ്ഞതിന് ശേഷം ഒരു വർഷമായി കുട്ടികളുടെ സ്ക്കൂൾ ചിലവിനും മറ്റുമായി മുൻ ഭർത്താവ് പണം നൽകിയിട്ടില്ലെന്നും യുവതി പറഞ്ഞു. ഇരുവിഭാ​ഗങ്ങളുടേയും വാദം കേട്ട ശേഷം തെളിവുകളില്ലെന്ന് പറഞ്ഞ് കോടതി കേസ് തള്ളുകയും മുൻ ഭാര്യയുടെ കോടതി ചെലവ് വഹിക്കാൻ പരാതിക്കാരനോട് അവശ്യപ്പെടുകയും ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *