Posted By user Posted On

driverfixയാത്രാക്കൂലി ചോദിച്ച ഡ്രൈവറെ മദ്യലഹരിയിലായിരുന്ന യുവതി ആക്രമിച്ചു; ശിക്ഷ വിധിച്ച് കോടതി

യുഎഇ; ടാക്സിയിലെ യാത്രയ്ക്ക് ശേഷം യാത്രാക്കൂലി ചോദിച്ച ഡ്രൈവറെ മദ്യലഹരിയിലായിരുന്ന യുവതി ആക്രമിച്ച സംഭവത്തിൽ യുവതിക്ക് ശിക്ഷ വിധിച്ച് കോടതി driverfix. 32 കാരിയായ ഏഷ്യന്‍ വംശജയാണ് പ്രതി. സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയതിരുന്നു. ടാക്സിയിൽ കയറി യുവതി ആവശ്യപ്പെട്ട സ്ഥലത്ത് എത്തിച്ച ശേഷം ഇവർ പണം നൽകാതെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ഡ്രൈവർ യുവതിയെ തടയുകയും തുടർന്ന് യുവതി ഡ്രൈവറെ ആക്രമിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇയാൾക്ക് ഇരുപത് ദിവസത്തോളം ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് ഡ്രൈവർ പരാതി നൽകിയത്. എന്നാൽ, ഡ്രൈവറെ താൻ മർദ്ദിച്ചിട്ടില്ലെന്നായിരുന്നു പ്രിതിയുടെ വാദം. അതേസമയം താന്‍ മദ്യലഹരിയിലായിരുന്നുവെന്ന് അവര്‍ സമ്മതിച്ചു, അതിന്റെ ഫലമായി നടന്ന സംഭവമോ ആക്രമണമോ തനിക്ക് ഓര്‍മയില്ലെന്നും യുവതി പറഞ്ഞു. യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദുബായ് മിസ്‌ഡെമിനേഴ്‌സ് ആന്‍ഡ് ലോണ്‍സ് കോടതി യുവതിയെ ശിക്ഷിക്കുകയും 3,000 ദിര്‍ഹം പിഴ അടയ്ക്കാൻ ഉത്തരവിടുകയും ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *