Posted By user Posted On

as roma fcയുഎഇ ദേശീയ ഫുട്ബോള്‍ ടീമിന്‍റെ മുന്‍ പരിശീലകന് വാഹനാപകടത്തിൽ ​ഗുരുതര പരിക്ക്

അബുദാബി: എമിറാത്തി ദേശീയ ഫുട്ബോള്‍ ടീമിന്‍റെ മുന്‍ പരിശീലകന്‍ മഹ്ദി അലിക്ക് അപകടത്തില്‍ ഗുരുതര പരിക്ക് as roma fc. ശനിയാഴ്ച തായ്ലാന്റിലെ കൊ സാമ്യു ദ്വീപില്‍ സവാരി നടത്തുന്നതിനിടെയാണ് അപകടം നടന്നത്. അദ്ദേഹം സഞ്ചാരിച്ചിരുന്നു ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. 57 കാരനായ മഹ്ദി അലി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തുടർ ചികിത്സയ്ക്കായി സ്വകാര്യ വിമാനത്തില്‍ മഹ്ദി അലിയെ യുഎഇയിലെത്തിക്കും. യുഎഇ അഡ്നോക് പ്രോ ലീഗില്‍ ഷബാബ് അല്‍ അഹ്ലിയുടെ പരിശീലകനായിരുന്നു. 1980കളില്‍ മഹ്ദി അലി യുഎഇയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2000 മുതല്‍ അസി. കോച്ചായും 2012 – 2017 വരെ കോച്ചായും സേവനം അനുഷ്ഠിച്ചു. 2012 ല്‍ യുഎഇ ഒളിമ്പിക് സംഘത്തെ നയിച്ചതും മഹ്ദി അലി ആയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *