Posted By user Posted On

gold smugglingസ്വർണക്കടത്തിന് പുതുവഴികൾ; നാവിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 29 പവൻ, ഷാർജയിൽ നിന്നെത്തിയ യാത്രക്കാരൻ പിടിയിൽ

കരിപ്പൂർ; വായിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. എട്ടു കഷണങ്ങളാക്കി നാവിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
കാസർകോട് പെരുമ്പള വലിയമൂല സ്വദേശി അബ്ദുൽ അഫ്സൽ (24) ആണ് പൊലീസിന്റെ പിടിയിലായത് gold smuggling. ഷാർജയിൽ നിന്നാണ് ഇയാൾ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിനുള്ളിലെ പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഇയാളെ കരിപ്പൂർ പൊലീസ് പിടികൂടുകയായിരുന്നു. മാസ്ക് ധരിച്ച് ഒന്നുമറിയാത്ത പോലെ കസ്റ്റംസ് പരിശോധന പൂർത്തിയാക്കി അഫ്സൽ പുറത്തിറങ്ങുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പിന്നീട് ഇയാളെ കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചത്. 233 ഗ്രാം (29 പവൻ) സ്വർണമാണ് നാവിനടിയിലും മറ്റും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മറ്റു രണ്ട് യാത്രക്കാരിൽനിന്നും സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനെ പൊലീസ് വിമാനത്താവളത്തിനു പുറത്തുനിന്നു പിടികൂടി. കോഴിക്കോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷ (30)യാണു പിടിയിലായത്. ഇയാളിൽ നിന്ന് ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 214 ഗ്രാം സ്വർണ മിശ്രിതം കണ്ടെടുത്തു. ഡിആർഐക്കു ലഭിച്ച വിവരത്തെത്തുടർന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കാസർകോട് കുമ്പള സ്വദേശി അബ്ദുൽ മനാസിർ (25) പിടിയിലായത്.ഇയാളിൽ നിന്ന് 794 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്. 3 കാപ്സ്യൂൾ രൂപത്തിലാണ് മിശ്രിതം ഒളിപ്പിച്ചിരുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *