Posted By user Posted On

guggenheim museum dubaiയുഎഇയിൽ 35 നില കെട്ടിടത്തിൽ തീപിടുത്തം

ദുബായ്; ദുബായ് ഡൗൺടൗണിലെ 35 നില കെട്ടിടത്തിൽ തീപിടുത്തം guggenheim museum dubai. ബുർജ് ഖലീഫയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് തീപടർന്നത്. എമിറേറ്റിലെ എമാർ 8 ബൊളിവാർഡ് വാക്ക് എന്ന ടവറുകളുടെ ഒരു ശ്രേണിയുടെ ഭാഗമായ കെട്ടിടത്തിനാണ് തീപിടിച്ചത്. തീപിടുത്തവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ആർക്കെങ്കിലും പരിക്കുണ്ടേ എന്ന വിവരവും ലഭ്യമായിട്ടില്ല. നിലവിൽ തീപിടുത്തവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമാണ് പുറത്ത് വരുന്നത്. ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ 35 നിലകളുള്ള കെട്ടിടത്തിൽ തീ ആളിപ്പടരുന്നത് കാണാം. ദുബൈ സിവിൽ ഡിഫൻസ്, പോലീസ് എന്നിവരുടെ രക്ഷാപ്രവർത്തനവും ഇതിൽ കാണാൻ സാധിക്കും. സമീപ വർഷങ്ങളിൽ അംബരചുംബികളായ ദുബായിലെ ഉയരമുള്ള കെട്ടിടങ്ങളിലുണ്ടായ തീപിടിത്തങ്ങൾ രാജ്യത്ത് ഉപയോഗിക്കുന്ന ക്ലാഡിംഗിന്റെയും മറ്റ് വസ്തുക്കളുടെയും സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയർത്തുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *