malpractice medical lawyerയുഎഇയിൽ മെഡിക്കൽ പിഴവിന് 250,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന കീഴ്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
അബുദാബി; അബുദാബിയിൽ മെഡിക്കൽ പിഴവിന് 250,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന കീഴ്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി malpractice medical lawyer. ഇൻഗ്വിനൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ മെഡിക്കൽ പിഴവ് സംഭവിച്ചെന്ന് കാട്ടി ഒരു രോഗിയാണ് ഡോക്ടർക്കെതിരെ കേസ് ഫയൽ ചെയ്തത്. ഇയാൾക്ക് ഡോക്ടർ 250,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കീഴ്കോടതി വിധിക്കുകയും ചെയ്തിരുന്നു. ഈ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ചികിത്സാ പിഴവ് വരുത്തിയതിന് ഡോക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് രോഗിക്ക് നഷ്ടപരിഹാര തുക നൽകാൻ ആശുപത്രിയോടും ഡോക്ടറോടും ആയിരുന്നു കീഴ്ക്കോടതി ആവശ്യപ്പെട്ടത്. തനിക്കുണ്ടായ ധാർമ്മികവും ഭൗതികവുമായ നാശനഷ്ടങ്ങൾക്ക് 2 മില്യൺ ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചിരുന്നത്. തനിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് ഇൻഗ്വിനൽ ഹെർണിയ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ശസ്ത്രക്രിയയ്ക്കിടെ, ഡോക്ടർക്ക് ഒരു മെഡിക്കൽ പിശക് സംഭവിച്ചെന്നുമായിരുന്നു പരാതിക്കാരന്റെ വാദം. ഇത് പിന്നീട് അബുദാബി മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി റിപ്പോർട്ടിൽ തെളിയിക്കുകയും ചെയ്തിരുന്നു. മെഡിക്കൽ സെന്ററും ഡോക്ടറും ഇൻഷുറൻസ് കമ്പനിയും സംയുക്തമായി രോഗിക്ക് 250,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയും അപ്പീൽ കോടതിയും നേരത്തെ വിധിച്ചിരുന്നു. തുടർന്ന് മെഡിക്കൽ സെന്ററും ഡോക്ടറും വിധിക്കെതിരെ കാസേഷൻ കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിയുടെ തീരുമാനത്തിനെതിരെയാണ് താൻ പരാതി നൽകിയതെന്ന് ഡോക്ടർ കോടതിയിൽ വാദിച്ചു.
മെഡിക്കൽ സെന്റർ സംയുക്ത വിധിക്കായി ഇൻഷുറൻസ് കമ്പനിയെ കേസിൽ ചേർത്തതായും അദ്ദേഹം പറഞ്ഞു. ഇൻഷുറൻസ് ബാധ്യതയുടെ പരിധി 500,000 ദിർഹം വരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം കീഴ്‌ക്കോടതികളുടെ മുൻ തീരുമാനങ്ങൾ റദ്ദാക്കിക്കൊണ്ട് കാസേഷൻ കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. മെഡിക്കൽ ബാധ്യതാ കമ്മിറ്റിയുടെ റിപ്പോർട്ടിനെതിരെ ഡോക്ടർ നേരത്തെ പരാതി നൽകിയിട്ടുണ്ടെന്നും കമ്മിറ്റിയുടെ റിപ്പോർട്ട് അന്തിമമല്ലെന്നും അന്തിമമാകുന്നതുവരെ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നുമാണ് വിധി. കൂടാതെ പ്രതിയുടെ കോടതി ചിലവുകൾ വഹിക്കാനും പരാതിക്കാരനോട് ആവശ്യപ്പെട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)