Posted By user Posted On

pcr green passകൊവിഡിന് ശേഷം വീണ്ടും യുഎഇയിൽ ആഹ്ലാദത്തിന്റെ നാളുകൾ; നിയന്ത്രണങ്ങൾ പിൻവലിച്ചു, മാളുകളില്‍ നിന്ന് അല്‍ ഹൊസന്‍ ഗ്രീന്‍ പാസ് സ്റ്റിക്കറുകള് നീക്കം ചെയ്തു തുടങ്ങി

യുഎഇ; രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ചതിന്റെ ആ​ഹ്ലാദത്തിലും സന്തോഷത്തിലുമാണ് ജനങ്ങൾ pcr green pass. ഇപ്പോളിതാ,
യുഎഇയിലെ മാളുകളില്‍ നിന്ന് അല്‍ ഹൊസന്‍ ഗ്രീന്‍ പാസ് സ്റ്റിക്കറുകള് നീക്കം ചെയ്തു തുടങ്ങിയിരിക്കുകയാണ്. ഇനി ഷോപ്പിംഗ് മാളുകള്‍, റെസ്റ്റോറന്റുകള്‍, വിനോദ വേദികള്‍, സ്ഥാപനങ്ങള്‍ എന്നിവ പോലുള്ള പൊതുസ്ഥലങ്ങളില്‍ അല്‍ ഹൊസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസ് കാണിക്കാതെ എല്ലാവർക്കും പ്രവേശിക്കാൻ കഴിയും. അതുകൊണ്ട് തന്നെ ഇനി മുതൽ പ്രതിമാസ പിസിആര്‍ പരിശോധന നടത്തേണ്ട ആവശ്യമില്ല. നേരത്തെ താമസക്കാര്‍ക്ക് അവരുടെ ആപ്ലിക്കേഷനിലെ പച്ച നിറം നിലനിര്‍ത്താന്‍ വേണ്ടി ഇത്തരത്തിൽ പരിശോധനകൾ നടത്തിയിരുന്നു.മിക്ക ഷോപ്പിംഗ് മാള്‍ ഓപ്പറേറ്റര്‍മാരും പ്രവേശന കവാടങ്ങളില്‍ ഒട്ടിച്ച സ്റ്റിക്കറുകള്‍ നീക്കം ചെയ്തു കഴിഞ്ഞു. ”ചില സമയങ്ങളില്‍, ആളുകള്‍ക്ക് അവരുടെ ഗ്രീന്‍ പാസിന്റെ കാലാവധി കഴിഞ്ഞത് ശ്രദ്ധിക്കില്ല. ചിലപ്പോള്‍ അത് ഒരു ദിവസം മാത്രം പഴക്കമുള്ളതായിരിക്കും, ഇത്തരം സമ്പർഭങ്ങളിൽ പലരും മാളിലേക്ക് കടത്തിവിടാൻ അഭ്യര്‍ത്ഥിക്കാറുണ്ടെങ്കിലും നിയമം നോക്കുമ്പോൾ ഞങ്ങൾക്ക് അത് നിരാകരിക്കുകയേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ, ഇനി മുതൽ അവരെ തിരിച്ചയക്കേണ്ടി വരില്ലയെന്നത് സന്തോഷമുണ്ടാക്കുന്ന ഒന്നാണ്”, ദുബായിലെ മാളിലെ ജീവനക്കാരൻ പറയുന്നത് ഇങ്ങനെയാണ്. ഇന്നലെയാണ് രാജ്യത്ത് ഗ്രീന്‍ പാസ് ഒഴിവാക്കിയെന്നും മാസ്‌ക് ഓപ്ണല്‍ ആക്കിയിട്ടുണ്ടെന്നും അധികൃതര്‍ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ 6 മണി മുതല്‍ രാജ്യത്തുടനീളം ഈ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *