Posted By user Posted On

free rain soundsയുഎഇയിൽ ചില പ്രദേശങ്ങളിൽ കനത്ത മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്

യുഎഇയുടെ ചില എമിറേറ്റ്സുകളിൽ കനത്ത മഴ free rain sounds. ഫുജൈറ, ദിബ്ബ, റാസ്അല്‍ഖൈമ, ഷാര്‍ജയിലെ കല്‍ബ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കനത്ത മഴയെ തുടർന്ന് ചില പ്രദേശങ്ങളില്‍ അധികൃതര്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുന്നതിന്റെ വീഡിയോകളും പുറത്ത്‍വന്നിട്ടുണ്ട്. യുഎഇയിൽ ഒക്ടോബര് 16നാണ് മഴക്കാലം ആരംഭിച്ചത്. ‘അല്‍ വസം’ എന്നാണ് ഈ സീസൺ അറിയപ്പെടുന്നത്. ഈ സീസൺ തുടങ്ങിയാൽ താപനിലയിലെ ഗണ്യമായ കുറവ് രേഖപ്പെടുത്താറുണ്ട്. ഒപ്പം ശക്തമായ കാറ്റ്, നേരിയ തോതില്‍ കനത്ത മഴ എന്നിവയും ഉണ്ടാകും. മരുഭൂമിയില്‍ ഈ സീസണില്‍ ആണ് പച്ചപ്പ് ഉണ്ടാകാൻ തുടങ്ങുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *