huawei shopകൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി; യുഎഇ മാളുകളിൽ വൻ തിരക്ക്
അബുദാബി; കോവിഡ് നിയന്ത്രണങ്ങൾ മാറ്റിയതോടെ ഷോപ്പിങ് മാളുകളിൽ വൻ തിരക്ക് huawei shop. ഗ്രീൻ പാസ് നിയമം ഇന്നലെ മുതലും ഇഡിഇ സ്കാനർ പരിശോധന കഴിഞ്ഞ മാസം 14 മുതലും പിൻവലിച്ചതോടെയാണ് സന്ദർശകർ കൂടിയത്. മുൻപ് പ്രവേശന നിബന്ധനകൾ മൂലം ഷോപ്പിങ് മാളുകളിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. ഇതര എമിറേറ്റിൽ നിന്നുള്ളവരുടെ വരവും അബുദാബിയിലെ നിബന്ധനകൾ കാരണം കുറഞ്ഞിരുന്നു. ഞായറാഴ്ച വെര്‍ച്വല്‍ ബ്രീഫിംഗിലൂടെയാണ് കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍സ് മാനേജ്‌മെന്റ് അതോറിറ്റി (എന്‍സിഇഎംഎ) ജനങ്ങളെ അറിയിച്ചത്. ഇന്നലെ രാവിലെ 6 മണി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരികയും ചെയ്തു. മാസ്ക് ഓപ്ഷണൽ ആക്കുകയും, കോവിഡ് പരിശോധനാ നിയമങ്ങള്‍ കൂടുതല്‍ ലഘൂകരിച്ചിക്കുകയും ചെയ്തതാണ് പുതിയ നിയമത്തിലെ പ്രാധാനപ്പെട്ട കാര്യം. നിയന്ത്രണങ്ങൾ മാറ്റിയതോടെ അബുദാബിയിലെ ഷോപ്പിങ് മാളുകളിൽ നിന്ന് ഗ്രീൻ പാസ് സ്റ്റിക്കറുകൾ നീക്കി. ഇതോടെ അബുദാബി നിവാസികൾ മാസംതോറും നടത്തിയിരുന്ന പിസിആർ പരിശോധനയും നടത്തിയിരുന്നതും ഒഴിവായി. ഇതോടെ വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഇനി കൂടുതൽ സജീവമാകും. കൂടുതൽ ആളുകൾ എത്തിത്തുടങ്ങുകയും ചെയ്യും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)