Posted By user Posted On

sharjaഷാർജയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടുപേരെ കുത്തിക്കൊന്നു; പ്രവാസി പിടിയിൽ

ഷാർജ: ഷാർജയിൽ രണ്ട്​ ഈജിപിത് സ്വദേശികൾ കുത്തേറ്റുമരിച്ചു sharja. ഏഷ്യൻ വംശജനായ ഒരാൾ പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്​. ഉറങ്ങിക്കിടക്കുകയായിരുന്നവരെ പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ്​ സംഭവമുണ്ടായത്​. എമിറേറ്റിലെ വ്യവസായ മേഖല-8ൽ ആണ് സംഭവം നടന്നത്. ഈജിപ്​ത്യൻ സ്വദേശി തന്നെയായ പ്രതിയെ പൊലീസ്​ അറസ്റ്റ്​ ചെയ്തു​. പ്രതിലെ കുറിച്ച വിവരങ്ങൾ പരിക്കേറ്റ ഏഷ്യൻ വംശജനാണ്​ പൊലീസിന്​ നൽകിയത്​. . കൂടുതൽ തെളിവുകൾ ശേഖരികുന്നതിനായി പൊലീസ്​ സാക്ഷികളെ ചോദ്യം ചെയ്തു വരികയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്​ കേസ്​ പബ്ലിക്​ പ്രോസിക്യൂട്ടർക്ക്​ കൈമാറിയതായും പൊലീസ്​ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *