Posted By user Posted On

tadbeer visa feesസന്ദർശക, ടൂറിസ്റ്റ് വീസ പിഴ കുറച്ച് യുഎഇ

അബുദാബി; സന്ദർശക, ടൂറിസ്റ്റ് വീസ പിഴ പകുതിയാക്കി കുറച്ച് യുഎഇ tadbeer visa fees. ഈ വീസകളിൽ രാജ്യത്തെത്തി കാലാവധിക്ക് ശേഷവും രാജ്യത്തു തുടർന്നവർ ഇനി പ്രതിദിനം 50 ദിർഹം അടച്ചാൽ മതി. നേരത്തെ ഇത് 100 ദിർഹമായിരുന്നു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യുരിറ്റിയാണ് പിഴ കുറയ്ക്കുന്ന കാര്യം അറിയിച്ചത്. എന്നാൽ, രാജ്യത്ത് റസിഡൻസി വീസക്കാർ കാലാവധി കഴിഞ്ഞ് വീസ പുതുക്കാതിരുന്നാലുള്ള പിഴ ഇരട്ടിയാക്കിയിട്ടുണ്ട്. ഇത്തരക്കാർ ഇനി മുതൽ പ്രതിദിനം 50 ദിർഹം ആണ് പിഴ അടയ്ക്കേണ്ടത്. നേരത്ത് ഇത് 25 ദിർഹം ആയിരുന്നു. പുതിയ നിരക്ക് രാജ്യത്തെ ടൈപ്പിങ് കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *