westpac home loan ratesഅമിതമായി ലോൺ എടുക്കല്ലെ, പണി കിട്ടും; മുന്നറിയിപ്പുമായി അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ്
അബുദാബി: അമിതമായി കടം വാങ്ങുകയും അനാവശ്യ വായ്പകൾ എടുക്കുകയും ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് westpac home loan rates. കടം കൂടുന്നത് സാമൂഹിക, സാമ്പത്തിക, മാനസിക സമ്മർദങ്ങൾക്കിടയാക്കുമെന്നും അതിനാൽ വരുമാനത്തിന് ആനുപാതികമായി ചെലവ് ക്രമീകരിക്കണമെന്നുമാണ് മുന്നറിയിപ്പ്. കൂടാതെ കടബാധ്യത കൂടുന്നത് കുടുംബം ശിഥികമാക്കുമെന്നും അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് വ്യക്തമാക്കി. പ്രസിഡൻഷ്യൽ കോർട്ടിലെ സിറ്റിസൺസ് ആൻഡ് കമ്യൂണിറ്റി അഫയേഴ്സ് സംഘടിപ്പിച്ച മജാലിസ്ന ബോധവൽക്കരണ പരിപാടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ക്രെഡിറ്റ് കാർഡുകൾ യുക്തിസഹജമായി ഉപയോഗിക്കണം. വരുമാനത്തെക്കാൾ കൂടുതൽ ചെലവഴിക്കുന്നതിന് പകരം മിതവ്യയം പാലിച്ച് ഉള്ള വരുമാനത്തിൽനിന്ന് അൽപം സമ്പാദിക്കാനാണ് ശ്രമിക്കേണ്ടത്. ഭാവി ജീവിതത്തിനു അതൊരു മുതൽകൂട്ടാകണം. കൂടാതെ ജീവിതത്തിൽ പല സന്ദർഭങ്ങളിലും അപ്രതീക്ഷിതമായി ഉണ്ടാകാനിടയുള്ള സംഭവങ്ങൾക്കായി നിശ്ചിത തുകയും നീക്കിവയ്ക്കണം. ഒരാൾ മാത്രം അധ്വാനിച്ചാണ് കുടുംബം മുന്നോട്ട് പോകുന്നതെങ്കിൽ അവിടെ സമ്മർദ്ദം കൂടാൻ സാധ്യതയുണ്ട്, അതിനാൽ ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നിങ്ങനെ മൂന്നായി തിരിച്ച് അത്യാവശ്യം മാത്രം പരിഗണിച്ച് മുന്നോട്ടു പോകുന്നതാണ് ഉത്തമമെന്നും അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)