Posted By user Posted On

alibaba electric scooterകാൽനടക്കാർക്ക് ഇരുചക്ര വാഹനം തടസ്സമായാൽ വൻതുക പിഴ നൽകേണ്ടിവരും: അബുദാബി പൊലീസിന്റെ നിർദേശങ്ങൾ ഇങ്ങനെ

അബുദാബി; ഇരുചക്ര വാഹനങ്ങളും ഇലക്ട്രിക് സ്കൂട്ടറുകളും കാൽനടക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കിയാൽ അബുദാബിയിൽ ഇനി വൻതുക പിഴ നൽകേണ്ടി വരും alibaba electric scooter. ഇവ പാർപ്പിട മേഖലകളിൽ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പോലീസിനു പരാതി ലഭിച്ച സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ പൊലീസുമായി സഹകരിച്ചാണ് നിയമ ലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുക. റോഡിലൂടെ ഓടിക്കാൻ വിലക്കുള്ള സ്ഥലങ്ങളിൽ നടപ്പാതകളിലൂടെയാണ് ഇ– സ്കൂട്ടറുകൾ ഓടിക്കുന്നത്. സീറ്റുള്ളതും ഇല്ലാത്തതുമായ ഇ സ്കൂട്ടറുകളുടെ ഉപയോഗം വർധിച്ചതതോടെയാണ് കാൽനടയാത്രക്കാർ പരാതിപ്പെട്ടത്. വ്യക്തികൾ ഉപയോഗിക്കുന്ന ഏതുതരം ഇരുചക്രവാഹനങ്ങളും ഗതാഗത നിയമം നിയമം ലംഘിച്ചാൽ 200 മുതൽ 500 ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. എതിർ ദിശയിൽ ഇരുചക്രവാഹനങ്ങൾ ഓടിക്കരുത്, വ്യായാമത്തിനും കാൽനടയാത്രയ്ക്കുള്ള പ്രത്യേക ഇടങ്ങളിൽ ഇ സ്‌കൂട്ടറുകളും സൈക്കിളും ഇറക്കരുത്, ബാലൻസുണ്ടെങ്കിൽ മാത്രമേ ഇരുചക്ര വാഹനം റോഡിലിറക്കാവൂ, ജനത്തിരക്കുള്ള മേഖലകളിൽ വേഗം കുറച്ചും അനുവദിച്ച ലെയ്‌നുകളിലൂടെയും മാത്രം ഓടിക്കുക, ഇ സ്‌കൂട്ടറുകൾക്ക് മണിക്കൂറിൽ 20 കിലോ മീറ്റർ മാത്രമാണ് അനുവദനീയ വേഗം, ബാലൻസ് തെറ്റും എന്നതിനാൽ അമിതഭാരം കയറ്റരുത്. ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ മൊബൈൽ, ഹെഡ് ഫോൺ എന്നിവ ഉപയോഗിക്കരുത്, തുടങ്ങിയവയാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ. ഈ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശനമായ നടപടി നേരിടേണ്ടി വരും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *