Posted By user Posted On

civil court abu dhabiസമ്മതമില്ലാതെ സ്വത്ത് വിറ്റു; വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് അച്ഛനെതിരെ മകൾ കോടതിയിൽ

അബുദാബി; 16 വർഷം മുമ്പ് മകൾ നൽകിയ പണം ഉപയോഗിച്ച് മകൾക്കായി വാങ്ങിയ വസ്തു വിറ്റ പിതാവിന് ശിക്ഷ വിധിച്ച് കോടതി civil court abu dhabi. പിതാവ് മകൾക്ക് നഷ്ടപരിഹാരമായി 3.3 ദശലക്ഷം ദിർഹം നൽകണമെന്ന് കോടതി ഉത്തരവിട്ടു. തന്റെ സമ്മതമില്ലാതെ വിറ്റ വസ്തുവിന്റെ മൂല്യം 3.7 മില്യൺ ദിർഹം ആണെന്നും ഈ തുക പിതാവ് നൽകണമെന്നും ആവശ്യപ്പെട്ടാണ് മകൾ കോടതിയെ സമീപിച്ചത്. ധാർമ്മികവും ഭൗതികവുമായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി മറ്റൊരു 500,000 ദിർഹം കൂടി പരാതിക്കാരി ആവശ്യപ്പെട്ടു. 16 വർഷം മുമ്പ്, തന്റെ പിതാവിന് ഒരു റെസിഡൻഷ്യൽ പ്ലോട്ട് വാങ്ങാമെന്നും അത് തന്റെ പേരിലേക്ക് മാറ്റാമെന്നും സമ്മതിച്ചതിനെത്തുടർന്ന് 800,000 ദിർഹം നൽകിയതായി യുവതി പരാതിയിൽ പറയുന്നു. തന്റെ ഭർത്താവാണ് പണം തന്നതെന്നും അവർ പറഞ്ഞു. മകളിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് അച്ഛൻ ഭൂമി വാങ്ങിയെങ്കിലും ഇത് മകളുടെ പേരിലേക്ക് മാറ്റിയില്ല. പകരം തന്റെ പിതാവ് ഭൂമി ഉപയോഗിച്ചെന്നും സ്ഥലം തന്റെ പേരിലേക്ക് മാറ്റാനും സ്വത്ത് തനിക്ക് കൈമാറാനും ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. കുടുംബത്തിൽ പ്രശ്നം ഉണ്ടാകരുതെന്ന് കരുതിയാണ് ഇത്രയും കാലം ക്ഷമയോടെ ഇരുന്നതെന്നും യുവതി പറയുന്നു. എന്നാൽ, 2021-ൽ, തന്റെ അറിവോ സമ്മതമോ ഇല്ലാതെ പിതാവ് 3.7 മില്യൺ ദിർഹത്തിന് ഭൂമി വിറ്റുവെന്നും വിൽപ്പനയിൽ നിന്നുള്ള മുഴുവൻ പണവും അദ്ദേഹം കൈവശപ്പെടുത്തിയെന്നും പരാതിയിൽ ഉണ്ട്. മറ്റെവിടെയെങ്കിലും ഈ പണം നിക്ഷേപിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി പിതാവ് തനിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും മകൾ പറയുന്നു. അതേസമയം, മകളിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നാണ് പിതാവ് കോടതിയെ അറിയിച്ചത്. എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം, അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി പിതാവ് മകൾക്ക് 3.3 ദശലക്ഷം ദിർഹം നൽകണമെന്ന് ഉത്തരവിട്ടു. നാശനഷ്ടങ്ങൾക്ക് 50,000 ദിർഹം നഷ്ടപരിഹാരം നൽകാനും മകളുടെ നിയമപരമായ ചിലവുകൾ നൽകാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *