Posted By user Posted On

freelance indiaഇന്ത്യക്കാരുടെ തൊഴിൽ സുരക്ഷയും അവകാശങ്ങളും സം​രക്ഷിക്കും: ഉറപ്പ് നൽകി യുഎഇ

ദുബായ്; തൊഴിലാളികളുടെ അനധികൃത റിക്രൂട്മെന്റ് തടയാനും തൊഴിൽ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യയും യുഎഇയും തമ്മിൽ ധാരണ freelance india. തൊഴിൽ വീസയിൽ എത്തിയ ശേഷം കരാർ പ്രകാരമുള്ള വേതനമോ ആനുകൂല്യങ്ങളോ ലഭിക്കാത്ത ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥ തലത്തിൽ നടന്ന സംയുക്ത സാങ്കേതിക സമിതിയുടെ ആദ്യ യോഗം ചർച്ച ചെയ്തു. ഇന്ത്യൻ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുമെന്ന് യുഎഇ വ്യക്തമാക്കി. കൂടാതെ സന്ദർശക വീസക്കാരെ ഉപയോഗിച്ച് അനധികൃതമായി തൊഴിലെടുപ്പിക്കുന്നതും ശമ്പളം ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കുന്നതും കർശനമായി തടയുമെന്നും പ്രസ്താവിച്ചു. പുതിയ തൊഴിൽ നിയമങ്ങളും വീസ നിയമങ്ങളും തൊഴിലാളികൾക്കും തൊഴിൽ ഉടമകൾക്കും ഒരുപോലെ സഹായകരമാണെന്നും യോഗം വിലയിരുത്തി. ഇന്ത്യൻ തൊഴിലാളികളുമായി ബന്ധപ്പെട്ടു കരാർ ലംഘനങ്ങളും തർക്കങ്ങളും പരിഹരിക്കും, അവകാശങ്ങളും ചുമതലകളും തൊഴിലാളികളെ ബോധ്യപ്പെടുത്തും, നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമാകും തൊഴിലാളികളെ രാജ്യത്തെത്തിക്കുക, ജോലിക്കായി എത്തുന്ന ഇന്ത്യക്കാർക്കു അന്തസ്സും പരിഗണനയും നൽകും, തൊഴിൽ തർക്ക പരിഹാര സംവിധാനങ്ങൾ കാര്യക്ഷമമാക്കും, തൊഴിലാളികൾക്കു കരാർ പ്രകാരമുള്ള അവകാശങ്ങൾ ഉറപ്പാക്കും, കൃത്യമായ മാർഗ നിർദേശവും ബോധവൽക്കരണവും തൊഴിലാളികൾക്കു നൽകും. മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം വഴി തൊഴിൽ അവകാശങ്ങൾ നേടിയെടുക്കുന്ന കാര്യത്തിൽ തൊഴിലാളികളെ ഇരു രാജ്യങ്ങളും ബോധവൽക്കരിക്കും എന്നീ വാ​ഗ്ദാനങ്ങളാണ് ചർച്ചയിൽ യുഎഇ ഇന്ത്യയ്ക്ക് നൽകിയത്. എന്നാൽ നിയമപരമായ മാർഗത്തിലൂടെ മാത്രമേ തൊഴിലാളികൾ രാജ്യം വീടുന്നുള്ളു എന്ന് ഇന്ത്യ ഉറപ്പാക്കമെന്നും യുഎഇ വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യ ജോയിന്റ് സെക്രട്ടറി അനുരാഗ് ഭൂഷൺ, ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, കോൺസൽ ജനറൽ ഡോ. അമൻ പുരി ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.യുഎഇക്ക് ഇന്ത്യയുമായുള്ള ഉഭയകക്ഷി ധാരണകൾ ഗുണകരമാണെന്നും പരസ്പര സഹകരണം മെച്ചപ്പെട്ടെന്നും മാനവ വിഭവശേഷി അണ്ടർ സെക്രട്ടറി ഖലീൽ അൽ ഖൂരി പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *