Posted By user Posted On

gulfood manufacturing exhibitionയുഎഇയിലെ പ്രധാന റോഡുകളിൽ ​ഗതാ​ഗത തടസ്സം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ആർടിഎ

യുഎഇ; യുഎഇയിലെ രണ്ട് പ്രധാന റോഡുകളിൽ നവംബർ 10 വരെ gulfood manufacturing exhibition ​ഗതാ​ഗത തടസ്സം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) മുന്നറിയിപ്പ് നൽകി. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഗൾഫുഡ് മാനുഫാക്ടറിങ് പ്രദർശനം നടക്കുന്നതിനാലാണ് ​ഗതാ​ഗതതടസ്സം ഉണ്ടാകാൻ സാധ്യതയുള്ളത്. അൽ മുസ്താഖ്ബാലിലും അൽ സബീൽ രണ്ടാം സ്ട്രീറ്റിലും ആണ് തടസം ഉണ്ടാവുക. ട്വിറ്ററിലൂടെയാണ് ആർടിഎ ഇക്കാര്യം അറിയിച്ചത്. അതുകൊണ്ട് തന്നെ വാഹനങ്ങളുമായി റോഡിൽ ഇറങ്ങുന്ന ജനങ്ങൾ സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കണമെന്നും കുറച്ച് നേരത്തെ പുറപ്പെട്ട് പരിപാടിയിൽ എത്താൻ മറ്റു വഴികൾ ഉപയോഗിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു. 2022 പുതിയ കാലഘട്ടത്തിലെ സാങ്കേതികവിദ്യയുടെയും ചേരുവകളുടെയും നവീകരണത്തിനുള്ള ഒരു പ്രദർശനമാണ് ഗൾഫുഡ്. 60 ലധികം രാജ്യങ്ങളിൽ നിന്നുള്ള 1,600 കമ്പനികളാണ് പ്രദർശനത്തിൽ പങ്കാളികളാകുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *