shams free zone visa costയുഎഇയില്‍ ഫ്രീ സോണ്‍ വിസകളുടെ കാലാവധി കുറച്ചു; പുതിയ മാറ്റങ്ങൾ ഇങ്ങനെ
അബുദാബി: യുഎഇയില്‍ ഫ്രീ സോണ്‍ വിസകളുടെ കാലാവധി കുറച്ചു shams free zone visa cost. മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമാക്കിയാണ് കാലാവധി കുറച്ചത്. യുഎഇയില്‍ നടപ്പാക്കിയ സമഗ്ര വിസാ പരിഷ്‍കാരങ്ങളുടെ ഭാഗമായാണ് ഫ്രീ സോണ്‍ വിസകളുടെ കാലാവധി കുറച്ചത്. ഓക്ടേബർ മാസം മുതല്‍ തന്നെ പുതിയ കാലാവധി പ്രാബല്യത്തില്‍ വന്നു. നിലവില്‍ തൊഴില്‍ വിസകളുടെ കാലാവധി ഏകീകരിക്കുകയാണ് പുതിയ നടപടിയിലൂടെ സര്‍ക്കാര്‍ ചെയ്‍തത്. നേരത്തെ സാധാരണ കമ്പനികളിലേക്കുള്ള തൊഴില്‍ വിസകള്‍ രണ്ട് വര്‍ഷത്തെ കാലാവധിയോടെ അനുവദിച്ചിരുന്നപ്പോള്‍ തന്നെ ഫ്രീ സോണുളിലേക്കുള്ള തൊഴില്‍ വിസകള്‍ക്ക് മൂന്ന് വര്‍ഷം കാലാവധി നിശ്ചയിച്ചിരുന്നു.ഇതിനോടകം തന്നെ മൂന്ന് വര്‍ഷ കാലാവധിയോടെ അനുവദിച്ചിട്ടുള്ള വിസകളുടെ കാലാവധി മൂന്ന് വര്‍ഷം തന്നെയായിരിക്കും. ഇപ്പോള്‍ നടപടികള്‍ പുരോഗമിക്കുന്ന പുതിയ വിസകളുടെ കാലാവധി രണ്ട് വര്‍ഷമായിരിക്കും. ഫ്രീ സോണ്‍ അതോറിറ്റികള്‍ തങ്ങള്‍ക്ക് കീഴിലുള്ള കമ്പനികള്‍ക്ക് വിസാ കാലാവധി മാറ്റം സംബന്ധിച്ച് സര്‍ക്കുലറുകള്‍ അയച്ചു. മൂന്ന് വര്‍ഷ വിസയ്ക്കായി കമ്പനികളില്‍ നിന്ന് ഇടാക്കിയ തുകയില്‍ നിന്ന് മൂന്നാമത്തെ വര്‍ഷത്തേക്കുള്ള പണം തിരികെ നല്‍കുമെന്ന് ഫ്രീസോണ്‍ അതോറിറ്റികള്‍ അറിയിച്ചിട്ടുണ്ട്. വിസാ കാലാവധി സംബന്ധിച്ച മാറ്റം രാജ്യത്തെ ടൈപ്പിങ് സെന്ററുകളും ബിസിനസ് സെറ്റപ്പ് കണ്‍സള്‍ട്ടന്റുമാരും സ്ഥിരീകരിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)