Posted By user Posted On

we are lady partsകടം വാങ്ങി പണം നൽകി, ഏജന്റിന്റെ കൊടും ചതി; കിടക്കാൻ പോലും ഇടമില്ലാതെ മലയാളി യുവതി യുഎഇയിൽ ദുരിതത്തിൽ

കാറ്ററിങ് സർവീസ് ലൈസൻസ് നൽകാമെന്നു പറഞ്ഞ് ഏജന്റ് ചതിച്ചതിനെ തുടർന്ന് മലയാളി വനിത ദുബായിൽ ദുരിതത്തിൽ we are lady parts. കണ്ണൂർ പൊടിക്കുണ്ട് സ്വദേശിനി ബഷീറയാണ് ദുബായിൽ ദുരിത ജീവിതം നയിക്കുന്നത്. താമസിക്കാൻ പോലും ഇവർക്ക് ഒരു സ്ഥലമില്ല. കോട്ടയം സ്വദേശി ഷംസുദ്ദീൻ എന്നയാളാണ് ബഷീറയുടെ പണം തട്ടിയെടുത്ത് ചതിച്ചത്. ബഷീറ വീട്ടുജോലിക്കായിട്ടാണ് ദുബായിൽ എത്തിയത്, എന്നാൽ കൊവിഡ് കാലത്ത് ജോലി പോയി. തുടർന്നാണ് കാറ്ററിംങ് സർവീസ് തുടങ്ങാമെന്ന് തീരുമാനിച്ചത്. അങ്ങനെ ബാച്ചിലർമാർ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് ഭക്ഷണം ഉണ്ടാക്കികൊടുത്ത് തുടങ്ങി. ഈ സമയത്താണ് ഭക്ഷണം ഉണ്ടാക്കി നൽകാനുളള കാറ്ററിങ് സർവീസ് ലൈസൻസ് ശരിയാക്കി നൽകാമെന്നു പറഞ്ഞ് ഷംസുദ്ദീൻ ബഷീറയെ സമീപിക്കുന്നത്. ഇതിനായി 22,000 ദിർഹവും ആവശ്യപ്പെട്ടു. പലരുടെയും കയ്യിൽ നിന്ന് കടംവാങ്ങിയാണ് ബഷീറ ഈ പണം നൽകിയത്. പണം കൊടുത്ത ശേഷം ഷംസുദ്ദീന്റെ ഒരു വിവരവും ഇല്ല. ഇപ്പോൾ വിളിക്കുമ്പോൾ ഫോൺ കിട്ടാതെയായെന്നും ഇയാൾ എവിടെയാണെന്നു പോലും തനിക്ക് അറിയില്ലെന്നും ബഷീറ പറയുന്നു. ഇപ്പോൾ ആണെങ്കിൽ കടക്കാരെല്ലാം പണം തിരികെ ചോദിച്ചു തുടങ്ങി. താമസസ്ഥലത്ത് നിന്ന് പുറത്താക്കിയതോടെ പലരുടെയും കാരുണ്യത്തിലാണ് ബഷീറ ഇപ്പോൾ ജീവിക്കുന്നത്. കൂടാതെ, സന്ദർശക വീസയിൽ താമസിച്ചിരുന്ന ബഷീറ വീസ പുതുക്കാനായി മൂന്നു പേർക്ക്‌ പണം നൽകിയിരുന്നു, എന്നാൽ അവരും ഈ സ്ത്രീയെ ചതിച്ചു. കാറ്ററിങ് സർവീസ് ലൈസൻസിനും വീസയ്ക്കും വേണ്ടി ഏകദേശം 50,000 ദിർഹമാണ് പലരിൽ നിന്നുമായി ബഷീറ കടം വാങ്ങിയത്. പണം തിരികെ ചോദിക്കുന്നവരോട് അൽപ്പം കൂടി സമയം നൽകാനാണ് ബഷീറ പറയുന്നത്. എപ്പോൾ എങ്ങനെ പണം തിരികെ നൽകാൻ കഴിയുമെന്ന് അറിയില്ല, എന്നാലും മുഴുവൻ കടവും തീർക്കുമെന്നാണ് ഇവർ പറയുന്നത്. സ്വന്തം വൃക്ക വിറ്റിട്ട് ആയാലും കടം വീട്ടും എന്നാണ് ബഷീറ പറയുന്നത്. പലയിടങ്ങളിലായി മാറി മാറി താമസിച്ചു രാവുകൾ കഴിച്ചുകൂട്ടേണ്ട അവസ്ഥയാണ് ഇപ്പോൾ ഈ സ്ത്രീക്ക്. ബഷീറയെ ബന്ധപ്പെടേണ്ട നമ്പർ: 0097152 7318377

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *