Posted By user Posted On

dubai duty free ticket carഓൺലൈനിൽ വന്ന ഭാ​ഗ്യം; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിക്ക് ഒരു മില്യൺ ഡോളറിന്റെ മഹാഭാ​ഗ്യം, ബിഎംഡബ്ല്യൂ കാറും ബൈക്കും സ്വന്തമാക്കി ഇന്ത്യക്കാർ

ദുബായ്: ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഒരു മില്യൺ ഡോളർ സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരൻ dubai duty free ticket car. 37 കാരനായ അലക്‌സ് വർഗീസിനെ തേടിയാണ് ഈ മഹാഭാ​ഗ്യം എത്തിയത്. അലക്സും പത്ത് കൂട്ടുകാരും ചേർന്ന് എടുത്ത 2543 എന്ന നമ്പർ ടിക്കറ്റാണ് സമ്മാനത്തിന് അർഹമായത്. ഒക്‌ടോബർ 28-ന് തന്റെ സഹപ്രവർത്തകർക്കൊപ്പം ഓൺലൈനിൽ ആണ് അലക്സ് ടിക്കറ്റ് വാങ്ങിയത്. ദുബായിലെ ഓൾ കാർഗോ ലോജിസ്റ്റിക്‌സ് കമ്പനിയിലെ ജീവനക്കാരനാണ് അലക്സ്. 12 വർഷമായി ദുബായിൽ സ്ഥിരതാമസക്കാരനാണ് അലക്സ് വർഗീസ്. ഇദ്ദേഹവും സഹപ്രവർത്തകരും ഏതാനും വർഷങ്ങളായി ഓൺലൈനിൽ ടിക്കറ്റ് വാങ്ങാറുണ്ട്. ഓരോ സീരീസിനും ടിക്കറ്റിലെ പേര് മാറി മാറി പ്രമോഷനിൽ പങ്കെടുക്കുകയാണ് പതിവ്. “ഇതാദ്യമായാണ് ഞങ്ങൾ എന്റെ പേരിൽ ടിക്കറ്റ് വാങ്ങിയത്, ഒടുവിൽ ഞങ്ങൾ വിജയിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് “ അലക്സ് പറഞ്ഞു. 1999-ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം ഒരു മില്യൺ ഡോളർ നേടുന്ന 198-ാമത്തെ ഇന്ത്യൻ പൗരനാണ് അലക്സ് വർഗീസ്. മില്ലേനിയം മില്യണയർ നറുക്കെടുപ്പിനെ തുടർന്ന് രണ്ട് ആഡംബര കാറുകൾക്കും രണ്ട് മോട്ടോർ ബൈക്കുകൾക്കുമായി സർപ്രൈസ് നറുക്കെടുപ്പും നടത്തിയിരുന്നു. ഇന്ത്യൻ പ്രവാസി ജസ്റ്റിൻ ജോസാണ് ബിഎംഡബ്ല്യു X6 M50i കാർ നേടിയത്. 41 കാരനായ ജസ്റ്റിൻ ഒക്ടോബർ 22 ന് ഓൺലൈനിൽ വാങ്ങിയ 0058 എന്ന ടിക്കറ്റ് നമ്പറാണ് സമ്മാനം കൊണ്ടു വന്നത്. 15 വർഷമായി എമിറേറ്റ്‌സ് എയർലൈൻസ് ടിക്കറ്റിംഗ് കൗണ്ടറിൽ ജോലി ചെയ്യുകയാണ് ജസ്റ്റിൻ. ഇത് തീർച്ചയായും എനിക്കും കുടുംബത്തിനും ഒരു അത്ഭുതമാണ്. ഞാൻ വർഷങ്ങളായി മില്ലേനിയം മില്യണയർ, ഫൈനെസ്റ്റ് സർപ്രൈസ് പ്രമോഷനിൽ പങ്കെടുക്കാറുണ്ട്, ഇപ്പോൾ അതിൽ ഫലമുണ്ടായതിൽ എനിക്ക് സന്തോഷമുണ്ട്, ജസ്റ്റിൻ പറഞ്ഞു. ബെർലിനിൽ താമസിക്കുന്ന ജർമ്മൻ പൗരനായ ഷെയ്ഡ് ഉൾറിച്ച് ആണ് രണ്ടാമത്തെ കാർ നേടിയത്. 1821 സീരീസിലെ 1163 എന്ന ടിക്കറ്റ് നമ്പറാണ് അദ്ദേഹത്തിന് മെഴ്‌സിഡസ് ബെൻസ് എഎംജി ജിടി 43 നേടിക്കൊടുത്തത്. ദുബായിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ ഷിബിൻ കെ ജോസിന്റെ 518 സീരിസിലെ 0570 എന്ന ടിക്കറ്റ് നമ്പറാണ് ബിഎംഡബ്ല്യു എഫ് 900 എക്‌സ്ആർ മോട്ടോർബൈക്ക് നേടിയത്. ഷാർജയിൽ താമസിക്കുന്ന ഇന്ത്യക്കാരനായ പിള്ള വെങ്കട്ടയുടെ 519 സീരിസിലെ 0119 എന്ന നമ്പർ ബിഎംഡബ്ല്യു ആർ ഒമ്പത് ടി സ്‌ക്രാമ്പ്ളർ മോട്ടോർബൈക്ക് സ്വന്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *