german labor lawയുഎഇ സ്വകാര്യ മേഖലയില്‍ 26,000ലേറെ തൊഴില്‍ നിയമലംഘനങ്ങള്‍; കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയില്‍ 26,000ലേറെ തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി german labor law. സ്വകാര്യ മേഖലയില്‍ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നടത്തിയ പരിശോധനകളിലാണ് ഇത്രയധികം നിയമലംഘനങ്ങൾ കണ്ടെത്തിയത്. ജനുവരിക്കും ഒക്ടോബറിനും ഇടയില്‍ സ്വകാര്യ മേഖലയില്‍ 485,000ലേറെ പരിശോധനകളാണ് നടത്തിയത്. ഇതില്‍ ആറ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ 1,623 പരിശോധനകളും ഉള്‍പ്പെടും. 10 മാസത്തിനിടെ 667 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്തത്. പരിശോധനയില്‍ 26,104 തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച കേസുകളും കണ്ടെത്തി. വേതനം നല്‍കുന്നതുമായി ബന്ധപ്പെട്ട 2,973 കേസുകള്‍ പരിശോധനയില്‍ കണ്ടെത്തി. തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് റിക്രൂട്ട്മെന്‍റ് ഫീസ് ഈടാക്കിയ കേസുകളും നിയമ ലംഘനങ്ങളില്‍പ്പെടുന്നു. തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് റിക്രൂട്ട്മെന്‍റ് ഫീസ് ഈടാക്കിയ കേസുകളും നിയമ ലംഘനങ്ങളില്‍പ്പെടുന്നു. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. കേസുകളുടെ വിവരങ്ങൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 178 കേസുകള്‍ തൊഴിലാളികളുടെ പാസ്പോര്‍ട്ട് തൊഴിലുടമകള്‍ പിടിച്ചുവെച്ചതുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്തതാണ്. ഇതില്‍ 132 എണ്ണം പരിഹരിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)