Posted By user Posted On

abu dhabi stock marketതട്ടിപ്പിൽ പെടല്ലേ; ജനങ്ങൾക്ക് മുന്നറിയിപ്പുമായി അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

അബുദാബി; വഞ്ചനയ്ക്കും തട്ടിപ്പിനും ഇരയാകരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് abu dhabi stock market. എഡിഎക്സ്, എഡിഎക്സ് ലൈസന്‍സ് ഉള്ള ബ്രോക്കര്‍മാര്‍, മാനേജ്‌മെന്റ് ടീമിലെ അംഗങ്ങള്‍ എന്നിവരുടെ പേരില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ഇവരുടെ കെണിയിൽ പെടാതെ ജാ​ഗ്രത പാലിക്കണമെന്നുമാണ് പൊതുജനങ്ങളോടും പങ്കാളികളോടും അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് (എഡിഎക്സ്) നിർദേശിച്ചത്. ഇമെയില്‍, വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ ചാനലുകള്‍ എന്നിവ വഴിയാണ് പ്രധാനമായും ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നതെന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന അസാധാരണമോ സംശയാസ്പദമായതോ ആയ സന്ദേശങ്ങള്‍ക്ക് പ്രതികരിക്കരുതെന്നും ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളുമായി ഒരു കരാറിലും ഏര്‍പ്പെടരുതെന്നും എഡിഎക്സ് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളില്‍ നിന്ന് വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ ഒരിക്കലും അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആവശ്യപ്പെടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇത്തരത്തിൽ സംശയം തോന്നുകയാണെങ്കിൽ ഉടൻ തന്നെ പോലീസിനെയോ ബന്ധപ്പെട്ട അധികാരികളെയോ വിവരം അറിയിക്കണമെന്നും എഡിഎക്സ് കൂട്ടിച്ചേര്‍ത്തു. ഇടപാടുകളുടെ നിയമസാധുതയെക്കുറിച്ച് സംശയമുള്ള വ്യക്തികള്‍ക്ക്, [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടാമെന്നും അറിയിപ്പിൽ പറയുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *