Posted By user Posted On

sheik mohammed bin zayedമാതാവിന്റെ ഓർമകളിൽ വിങ്ങിപ്പൊട്ടി ദുബായ് ഭരണാധികാരി, പെൺകുട്ടിയെ ചേർത്തു പിടിച്ചു; കണ്ണ്നിറച്ച് വീഡിയോ

ദുബായ് ; അറബ് റീഡിങ്ങ് ചാംപ്യൻഷിപ്പിനിടെ വികാരാധീനനായി വിങ്ങിപ്പൊട്ടി യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം sheik mohammed bin zayed. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പരിപാടിയിൽ മറിയം അംജോം എന്ന പെൺകുട്ടി ഷെയ്ഖ് മുഹമ്മദിന്റെ ‘മൈ സ്റ്റോറി’ എന്ന പുസ്തകം വായിക്കുന്നതിനിടെയായിരുന്നു സംഭവം. പുസ്തകത്തിൽ അദ്ദേഹത്തിന്റെ അമ്മയെ കുറിച്ച് പറയുന്ന ഭാഗം എത്തിയപ്പോൾ മറിയത്തിന്റെ കണ്ണ് നിറഞ്ഞു. കണ്ണീരോടെ മറിയം വായന തുടർന്നതോടെ ഷെയ്ഖ് മുഹമ്മദും വിങ്ങി. പുസ്തകം വായിച്ച ശേഷം ഷെയ്ഖ് മുഹമ്മദ് വിതുമ്പലോടെ പെൺകുട്ടിയെ ചേർത്തു പിടിച്ചു. സംഭവത്തിന്റെ വിഡിയോ ദുബായ് മീഡിയ ഓഫീസ് പുറത്തുവിടുകയും ചെയ്തു. നിമിഷങ്ങൾക്കകം നിരവധി പേരാണ് ഈ വീഡിയോ കണ്ടത്. ‘എന്റെ അമ്മ വളരെ ദയാലുവായിരുന്നു. എന്റെ ഹൃദയമായിരുന്നു. എന്റെ പ്രഭാതഭക്ഷണം പകുതിയായി വിഭജിച്ചിരിക്കുന്നത് അമ്മ ശ്രദ്ധിച്ചു, അതിനാല്‍ അവള്‍ അത് ഇരട്ടിയാക്കി. അമ്മമാര്‍ ഇങ്ങനെയാണ്’- ഷെയ്ഖ് മുഹമ്മദ് ഇങ്ങനെയാണ് പുസ്തകത്തിൽ അമ്മയെ കുറിച്ച് എഴുതിയത്. ‘1983 മേയിൽ എനിക്ക് എന്റെ അമ്മയെ നഷ്ടമായി. എന്റെ പിതാവിന് ജീവിതപങ്കാളിയെയും. വലിയ പിന്തുണയും സ്നേഹവും സുഹൃത്തും പങ്കാളിയും പ്രിയപ്പെട്ടവളെയുമാണ് അദ്ദേഹത്തിന് നഷ്ടമായത്. അവരുടെ വിയോഗത്തിനു ശേഷം ഞാൻ ‍എന്റെ പിതാവിന്റെ അവസ്ഥയെ കുറിച്ച് വിഷമിച്ചു. 40 വർഷത്തിനുശേഷവും ദുബായ്ക്കും അവിടുത്തെ ജനങ്ങൾക്കും ആ ഞെട്ടലിൽ നിന്നും മുക്തമാകാൻ സാധിച്ചിട്ടില്ല. ദുബായിയുടെ മാതാവ് ഷെയ്ഖ ലത്തീഫ ബിൻത് ഹംദാനെ ദുബായിലെ ജനങ്ങൾ ആത്മാർഥമായി സ്‌നേഹിച്ചു’, പുസ്തകത്തിലെ ഈ ഭാ​ഗം മറിയം വായിച്ചതോടെ ഷെയ്ഖ് മുഹമ്മദ് കണ്ണീരണിയുന്നത് വീഡിയോയിൽ വ്യക്തമായി കാണാമായിരുന്നു. അതേസമയം അറബ് റീഡിങ്ങ് ചാംപ്യന്‍ഷിപ്പിന്റെ ആറാം എഡിഷിനില്‍ 44 രാജ്യങ്ങളില്‍ നിന്നായി 22.27 ദശലക്ഷം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഈ വര്‍ഷത്തെ വിജയിയായി തെരഞ്ഞെടുത്തത് സിറിയയില്‍ നിന്നും എത്തിയ ഷാം അല്‍ ബക്കോറിനെ ആണ്. 2015ലാണ് ഷെയ്ഖ് മുഹമ്മദ് അറബ് റീഡിംഗ് ചലഞ്ച് ആരംഭിച്ചത്. ദശലക്ഷം യുവാക്കളെ ഒരു വര്‍ഷത്തില്‍ കുറഞ്ഞത് 50 പുസ്തകങ്ങളെങ്കിലും വായിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *