tote bag sustainableയുഎഇയിൽ സൗജന്യമായി ഒരു ബസ് യാത്ര ആയാലോ; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
അബുദാബി; സൗജന്യമായി ബസ് യാത്ര ചെയ്യാനായി പുതിയ സംവിധാനം ഒരുക്കി ബുദാബിയിലെ ബസ് ടെർമിനൽ tote bag sustainable. സൗജന്യ യാത്രക്കുള്ള പോയിൻ്റുകൾ ലഭിക്കുന്നതിനായി പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്യാൻ നിക്ഷേപിക്കുക മാത്രം ചെയ്താൽ മതി. അബുദാബിയിലെ പ്രധാന ബസ് ടെർമിനലിൽ സ്ഥാപിച്ച റിവേഴ്സ് വെൻഡിംഗ് മെഷീനിൽ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കുമ്പോഴാണ് സൗജന്യ ബസ് യാത്രയ്ക്കായുള്ള പോയിന്റുകൾ കിട്ടുക. 600 മില്ലി അല്ലെങ്കിൽ അതിൽ കുറവുള്ള ഓരോ കുപ്പിയും ഒരു പോയിന്റും അതിൽ കൂടുതലുള്ള കുപ്പികൾക്ക് രണ്ട് പോയിൻ്റും ലഭിക്കും. 10 ഫിൽസ് ആണ് ഓരോ പോയിന്റിന്റെയും മൂല്യം. അതായത് 10 പോയിന്റുകൾ 1 ദിർഹത്തിന് തുല്യമാണ്. ഇങ്ങനെ ലഭിക്കുന്ന പോയിന്റുകൾ ഹാഫിലത്ത് ബസ് കാർഡിലേക്ക് മാറ്റി ഇത് സൗജന്യ ബസ് യാത്രയ്ക്കായി ഉപയോഗപ്പെടുത്താം. ഐടിസി ഓട്ടോമേറ്റഡ് പേയ്‌മെന്റ് സിസ്റ്റത്തിലൂടെയുള്ള യാത്രക്ക് ആവശ്യമായ നിരക്ക് കണക്കാക്കുകയും ബസുകളുടെ എൻട്രൻസ് ഭാഗത്തിലും എക്സിറ്റ് വിഭാഗത്തിലും സ്ഥാപിച്ചിട്ടുള്ള താരിഫ് മെഷീനുകൾ വഴി കാർഡിലുള്ള പോയിൻ്റുകൾ പണത്തിൻ്റെ മൂല്യത്തിൽ നിന്ന് അത് ഓട്ടോമാറ്റിക്കായി കുറക്കുകയും ചെയ്യും. മാർച്ച് മാസത്തിലാണ് ഈ പദ്ധതി തുടങ്ങിയത്. “പോയിന്റ്സ് ഫോർ പ്ലാസ്റ്റിക്: ദി ബസ് താരിഫ്” എന്നാണ് പദ്ധതിയുടെ പേര്. ഇതുവരെ ഇങ്ങനെ 70,000 പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്തതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററിലെ ആക്ടിംഗ് ഡയറക്ടർ അതീഖ് അൽ മസ്‌റൂയി പറഞ്ഞു. പരിസ്ഥിതിയെ സഹായിക്കുകകയും അതിലൂടെ പൊതുഗതാഗതം ആശ്രയിക്കുന്ന ഉപയോക്താക്കളെ കൂടുതൽ ബസുകൾ ഇടയ്ക്കിടെ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയുമായി പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ വീണ്ടും പുനരുപയോഗിക്കുന്ന സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുകയെന്ന അബുദാബിയിലെ പരിസ്ഥിതി ഏജൻസിയുടെ ദൗത്യത്തോടൊപ്പമാണ് ഈ സംരഭവും നീങ്ങുന്നത്. നിലവിൽ നഗരത്തിലെ പ്രധാന ബസ് ടെർമിനലിൽ ബസ് താരിഫ് സംരംഭം തുടങ്ങിയിരിക്കുന്നത്. ഇത് മികച്ച വിജയമായിൽ പരീക്ഷണാടിസ്ഥാനത്തിൽ അബുദാബിയിലുടനീളം കൂടുതൽ മെഷീനുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ജനങ്ങൾ പൊതുഗതാഗതം ഉപയോഗിച്ചാലും ഇല്ലെങ്കിലും, ഈ സംരംഭത്തിൽ പങ്കാളികളാകണമെന്നും ഇതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും അൽ മസ്‌റൂയി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)