tourisamമുഖം മിനുക്കാനൊരുങ്ങി യുഎഇ ടൂറിസം മേഖല; പുതിയ നയം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്
യുഎഇ; രാജ്യത്തെ വിനോദ സഞ്ചാരമേഖല മുഖം മിനുക്കാൻ ഒരുങ്ങുന്നു tourisam. ഇതിനായി നിരവധി മികച്ച പദ്ധതികളാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പ്രഖ്യാപിച്ചിരിക്കുന്നത്. 2031 ലക്ഷ്യമിട്ടാണ് അദ്ദേഹം പുതിയ ദേശീയ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. മന്ത്രിമാര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ പ്രഖ്യാപനം നടത്തിയത്. അടുത്ത ഒൻപത് വർഷംകൊണ്ട് 100 ബില്യൺ ദിർഹത്തിന്റെ നിക്ഷേപവും 40 മില്യൺ ഹോട്ടൽ അതിഥികളെയും ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. അടുത്ത ഒന്‍പത് വര്‍ഷത്തിനുള്ളില്‍ മേഖലയിലേക്ക് 10,000 കോടി ദിര്‍ഹത്തിന്റെ നിക്ഷേപങ്ങളും നാലുകോടി അതിഥികളെയും ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘2031 ടൂറിസം സ്ട്രാറ്റജി’ രാജ്യം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇന്ന് നമ്മൾ ലോകത്തെ ആദ്യ 10 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഉണ്ട്. നമ്മൾ ലക്ഷ്യമിടുന്നത് ടൂറിസം മേഖലയിൽ 100 ബില്യൺ ദിർഹത്തിന്റെ നിക്ഷേപമാണ്. കൂടാതെ, 2031 ആകുമ്പേഴക്കും 40 മില്യൺ ഹോട്ടൽ അതിഥികളിലേക്കും എത്തണം’– അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടനയിൽ ടൂറിസത്തിനു വലിയ പ്രാധാന്യമുണ്ടെന്നും സുപ്രധാന വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ പ്രൗഢി വര്‍ധിപ്പിക്കാനാണ് പുതിയ പദ്ധതി രൂപവത്കരിക്കുന്നതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.2031 ആകുമ്പോഴേക്കും രാജ്യത്തിന്റെ ആകെ ജിഡിപിയില്‍ ടൂറിസം മേഖലയുടെ സംഭാവന 450 ബില്യണ്‍ ദിര്‍ഹം ആക്കാനാണ് പുതിയ പദ്ധതികളുലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)