Posted By user Posted On

uae national day logoയുഎഇ ദേശീയദിന ആഘോഷ പരിപാടികളുടെ ടിക്കറ്റ് വിൽപ്പന തുടങ്ങി; എങ്ങനെ ടിക്കറ്റെടുക്കാം, വില എത്ര അറിയാം ഇക്കാര്യങ്ങൾ

അബുദാബി: യുഎഇയുടെ അമ്പത്തൊന്നാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വിൽപ്പന തുടങ്ങിയതായി നാഷണൽ ഡേ ഓർഗനൈസിംഗ് കമ്മിറ്റി അറിയിച്ചു uae national day logo. ഡിസംബർ 3 മുതൽ 11 വരെ അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ വെച്ച് നടക്കുന്ന 51 -ാമത് നാഷണൽ ഡേ ഒഫീഷ്യൽ പബ്ലിക് ഷോയുടെ ടിക്കറ്റുകളുടെ വിൽപ്പനയാണ് ആരംഭിച്ചത്. യുഎഇയിലെ എല്ലാ നിവാസികൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിയും.https://uaenationalday.ae/ എന്ന വിലാസത്തിൽ ടിക്കറ്റുകൾ ലഭ്യമാണ്. ദിവസേന വൈകിട്ട് 6ന് തുടങ്ങുന്ന പരിപാടിക്ക് 200 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. 3 വയസ്സിനു താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. എല്ലാ പ്രാദേശിക ടി വി ചാനലുകളിലും ഡിസംബർ 2-ന് നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *