bonvoyശുചിത്വമില്ല,പൊതുജനാരോഗ്യത്തിന് ഭീഷണി ; യുഎഇയിലെ കഫ്റ്റീരിയ പൂട്ടിച്ച് അധികൃതർ
അബുദാബി: ശുചിത്വ നിബന്ധനകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുഎഇയിലെ കഫ്റ്റീരിയ അധികൃതർ പൂട്ടിച്ചു bonvoy. നിരവധി ഭക്ഷ്യസുരക്ഷാ നിബന്ധനകളുടെ ലംഘനമാണ് ഇവിടെ കണ്ടെത്തിയത്. അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് കഫ്റ്റീരിയയ്ക്കെതിരെ നടപടിയെടുത്തത്. ഇത് സംബന്ധിച്ച് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസ്‍താവനയും പുറത്തിറക്കി. പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന തരത്തിലായിരുന്നു കഫറ്റീരിയയുടെ പ്രവര്‍ത്തമെന്നും അതിനാലാണ് കഫ്റ്റീരിയ പൂട്ടുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. അടുക്കളയില്‍ ഈച്ചകളുടെ സാന്നിധ്യം, പാകം ചെയ്ത ഭക്ഷണം വിവിധ താപനിലകളില്‍ സൂക്ഷിക്കുക, വൃത്തിഹീനമായ ചുറ്റുപാട് എന്നീ കാര്യങ്ങൾ കൊണ്ടാണ് സ്ഥാപനത്തിനെതിരെ നടപടിയെടുത്തതെന്നും പ്രസ്താവനയിൽ പറയുന്നു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായും അതീവ ഗൗരവതരമായ നിയമലംഘനങ്ങള്‍ സ്ഥാപനം നടത്തിയതായും അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.അബുദാബിയില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ നിരന്തരം പരിശോധനകള്‍ നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഏതെങ്കിലും ഭക്ഷണ വിതരണ സ്ഥാപനത്തില്‍ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 800555 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പൊതുജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)